ad
Deshabhimani

ഓട്ടോ–ടാക്‌സി തൊഴിലാളികളുടെ 
സമരപ്രചാരണജാഥ തുടങ്ങി

Auto-taxi workers union

കേരള സ്റ്റേറ്റ് ഓട്ടോ - ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സമര പ്രചാരണ വാഹനജാഥ 
പറവൂരിൽ ജാഥാക്യാപ്റ്റൻ വി എ സക്കീർഹുസൈന് പതാക കൈമാറി സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 15, 2026, 12:15 AM | 1 min read

പറവൂർ

ഇന്ധനവിലവർധന പിൻവലിക്കുക, ഓട്ടോ–ടാക്സി നിരക്ക് പരിഷ്കരിക്കുക, പൊതുവാഹനങ്ങൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർകോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്ഐ അനുവദിക്കുക, വിലക്കയറ്റം തടയുക, അനധികൃത ഓൺലൈൻ ഓട്ടോ–ബൈക്ക് ടാക്സികളുടെ പ്രവർത്തനം തടയുക എന്നീ ആവശ്യങ്ങളുയർത്തി കേരള സ്റ്റേറ്റ് ഓട്ടോ–ടാക്സി ആൻഡ്‌ ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 24ന് നടത്തുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണ വാഹനജാഥയ്‌ക്ക് പറവൂരിൽ തുടക്കമായി. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) സെക്രട്ടറി വി എ സക്കീർ ഹുസൈൻ ക്യാപ്റ്റനായ ജാഥ, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു.


ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം ബി സ്യമന്തഭദ്രൻ അധ്യക്ഷനായി. പി കെ സുരേന്ദ്രൻ, പി സി ലാലു എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് ജാഥാക്യാപ്റ്റൻ നന്ദി പറഞ്ഞു. ചെറായി, ഞാറക്കൽ, ഫോർട്ടുകൊച്ചി കമാലക്കടവ്, പള്ളുരുത്തി, മരട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ എറ്റുവാങ്ങി തൃപ്പൂണിത്തുറയിൽ സമാപിച്ചു. വൈസ് ക്യാപ്റ്റൻ ടി വി രാജൻ, മാനേജർ പി ആർ പ്രസാദ്, ജാഥാംഗങ്ങളായ വിനോദ് മാത്യു, പി എം ഹാരിസ്, ഇ പി സുരേഷ്, എൽദോ ഡേവിഡ്, വാഹിദ സന്തോഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ബുധൻ രാവിലെ 9.30ന് കോലഞ്ചേരിയിൽനിന്ന് തുടങ്ങുന്ന പര്യടനം എം പി ഉദയൻ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home