ad
Deshabhimani

ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോ. ഏരിയ കൺവൻഷൻ

auto drivers asso.

ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ ആലുവ ഏരിയ കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി 
വി എ സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 02:11 AM | 1 min read

ആലുവ


ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) ആലുവ ഏരിയ കൺവൻഷൻ ജില്ലാ ജനറൽ സെക്രട്ടറി വി എ സക്കീർഹുസൈൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ ഐ കുഞ്ഞുമോൻ അധ്യക്ഷനായി. സെക്രട്ടറി പി പി ബ്രയിറ്റ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. എൽദോ ഡേവിഡ്, പി എം സുബൈർ, കെ ബി ഷാഹി എന്നിവർ സംസാരിച്ചു.


പെരിയാറിൽ മുങ്ങിമരണത്തിൽനിന്ന് നിരവധിപേരെ രക്ഷപ്പെടുത്തിയ ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്‌കൂബാ ടീം അംഗവും സീമാസ് ഓട്ടോ സ്റ്റാൻഡിലെ സിഐടിയു അംഗവുമായ സുധീർ ബുഹാരിയെ അനുമോദിച്ചു.


കൊച്ചി


സിറ്റി പെർമിറ്റില്ലാതെ നഗരത്തിൽ സർവീസ് നടത്തുന്ന അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) തൃക്കാക്കര ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. കൊച്ചി സിറ്റിയിൽ കോർപറേഷൻ പുതിയ ഓട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.


ഇടപ്പള്ളി സോമസുന്ദരപ്പണിക്കർ സെന്ററിൽ നടന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എ എൻ സന്തോഷ് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഇ പി സുരേഷ്, ഏരിയ സെക്രട്ടറി എം എസ് മധു, ഒ പി ശിവദാസൻ, കെ പി നജീം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home