ad
Deshabhimani

ഓട്ടോ തൊഴിലാളികൾ മാർച്ച് നടത്തി ​

auto drivers

ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിന്റ്‌ ആർടി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 02:20 AM | 1 min read

അങ്കമാലി


വിവിധ ആവശ്യങ്ങൾ ഉയർത്തി ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ (സിഐടിയു) അങ്കമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലി ജോയിന്റ്‌ ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തി.


ഇന്ധന വിലവർധന പിൻവലിക്കുക, അങ്കമാലി- കാലടി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കുക, ഓൺലൈൻ ടാക്സികളുടെ അനധികൃത പാർക്കിങ് നിയന്ത്രിക്കുക, മീറ്റർ സീലിങ് കേന്ദ്രം അങ്കമാലിയിൽ ആരംഭിക്കുക, പരിശോധനയുടെ പേരിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് എതിരെയുള്ള ശിക്ഷാനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.


ജില്ലാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ ജിജോ ഗർവാസിസ് അധ്യക്ഷനായി. ടി വൈ ഏല്യാസ്, പി വി ടോമി, പി എ ഡേവിസ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home