ad
Deshabhimani

ഉദയംപേരൂരിൽ 
വ്യാപാരസ്ഥാപനങ്ങളിൽ 
മോഷണം

Theft

ഉദയംപേരൂർ ദർശന സൂപ്പർമാർക്കറ്റിലെത്തിയ മോഷ്ടാവിന്റെ സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Jul 10, 2026, 03:05 AM | 1 min read

ഉദയംപേരൂർ


ഉദയംപേരൂരിൽ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. വൈക്കം റോഡിൽ വില്ലേജ് ഓഫീസിന് സമീപത്തുള്ള ദർശന സൂപ്പർമാർക്കറ്റിലും മാങ്കായി കവലയിലെ സിവി ഫൈനാൻസിലുമാണ് ബുധൻ രാത്രിയിൽ താഴ് തകർത്ത് മോഷണം നടന്നത്.


രാത്രി 12 ഓടെ ദർശന സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയശേഷം മാങ്കായി കവലയിലെ സിവി ഫൈനാൻസിലും മോഷ്ടാവ് എത്തിയതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. രാത്രി 10.45 ഓടെ ഫൈനാൻസ് സ്ഥാപനത്തിലെ സിസിടിവി മറ്റൊരു ദിശയിലേക്ക് തിരിച്ചുവച്ചതായി ദൃശ്യങ്ങളിലുണ്ട്.


സൂപ്പർമാർക്കറ്റിന്റെ അകത്തുകടന്ന മോഷ്ടാവ് മൂന്ന് മേശവലിപ്പുകളിലായി സൂക്ഷിച്ച 1,19,000 രൂപ മോഷ്‌ടിച്ചതായാണ് പരാതി. സിവി ഫൈനാൻസിന്റെ ഷട്ടർ ഉയർത്തിയാണ് മോഷ്ടാവ് അകത്തുകടന്നത്. എന്നാൽ, സ്ഥാപനത്തിലെ ലോക്കർ തുറക്കാനായില്ല. സ്വർണാഭരണ വിൽപ്പനയുള്ള സ്ഥാപനത്തിലെ പുറത്തുസൂക്ഷിച്ച കുറച്ച് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പറയുന്നു.


വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തൃക്കാക്കര എസിപി ആർ മനോജ് കുമാർ, ഹിൽപാലസ്‌ എസ്എച്ച്ഒ ടി ജി രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home