ad
Deshabhimani

ആതിരയ്‌ക്ക്‌ തണലൊരുക്കി 
പിരാരൂരിലെ 'സുഹൃത്തുക്കൾ'

athira house
വെബ് ഡെസ്ക്

Published on Oct 09, 2025, 02:29 AM | 1 min read


കാലടി

ചോർന്നൊലിച്ച് ഏതുനിമിഷവും തകർന്നുവീഴാവുന്ന കൂരയിൽ ഭയപ്പാടോടെ കഴിഞ്ഞിരുന്ന ആതിരയ്‌ക്ക് വീടൊരുക്കി പിരാരൂരിലെ ഫ്രണ്ട്സ് ആർട്സ് ക്ലബ്‌. താക്കോൽദാനം ശനി രാവിലെ 9.30ന് സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് നിർവഹിക്കും.


രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും അടക്കം 450 ചതുരശ്രയടി വീട് ടൈൽവിരിച്ച് മനോഹരമാക്കി. നിർമാണത്തിന് 10 ലക്ഷം രൂപ ചെലവായതായി ക്ലബ്‌ ഭാരവാഹികളായ കെ എസ് സുമേഷ്, സൗമ്യ രതീഷ്, കെ കെ സഹദേവൻ എന്നിവർ പറഞ്ഞു. ജനങ്ങളിൽനിന്ന്‌ സഹായമായാണ് തുക കണ്ടെത്തിയത്.


ലൈഫ് പദ്ധതി ഗുണഭോക്താവായ ആതിരയ്ക്ക് 2023- സെപ്തംബറിൽ വീട് നിർമാണത്തിനുള്ള ആദ്യഗഡു 40,000- രൂപ കിട്ടി. തുടർന്ന്‌ കാലടി പഞ്ചായത്ത് വൈസ്‌ പ്രസിഡന്റുകൂടിയായ 15–-ാം വാർഡ് അംഗം അംബിക ബാലകൃഷ്ണനെ സഹായത്തിനായി സമീപിച്ചെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായില്ല. ഇതോടെ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അവിവാഹിതയായ പെൺകുട്ടിയുടെ വീടുനിർമാണം പ്രതിസന്ധിയിലായി. ഒടുവിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻകൂടി ഇടപ്പെട്ടാണ്‌ വീട്‌ നിർമാണം ഫ്രണ്ട്സ് ആർട്സ് ക്ലബ് ഏറ്റെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home