വികസനക്കുതിപ്പിൽ അശമന്നൂർ

അശമന്നൂർ പഞ്ചായത്ത് പയ്യാൽ ജനകീയ ആരോഗ്യകേന്ദ്രം
ഇ കെ ഇക്‌ബാൽ
Published on Sep 30, 2025, 02:39 AM | 1 min read
പെരുന്പാവൂർ
അശമന്നൂർ പഞ്ചായത്തിലെ എൽഡിഎഫ് ഭരണം പ്രാധാന്യം നൽകിയത് ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്. മുൻ യുഡിഎഫ് ഭരണസമിതികൾ അടിസ്ഥാന സൗകര്യങ്ങൾ ആവിഷ്കരിക്കുന്നതിൽ പരാജയപ്പെട്ടതിൽനിന്നാണ് എൽഡിഎഫ് വികസനക്കുതിപ്പൊരുക്കിയത്.
സർക്കാരിന്റെ വികസന കാഴ്ചപ്പാടിനനുസരിച്ച് പഞ്ചായത്ത് ഭരണസമിതി പദ്ധതികൾ ആവിഷ്കരിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, ലൈഫ് ഭവന പദ്ധതി, റോഡുകൾ, ലിഫ്റ്റ് ഇറിഗേഷൻ, അതിദാരിദ്ര്യ നിർമാർജനം, ഡിജിറ്റൽ സാക്ഷരത, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ, കാർഷിക മേഖല, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളുടെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി.
പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. പയ്യാൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പൊതുജന പിന്തുണയോടെ സ്ഥലം വാങ്ങി 55 ലക്ഷംരൂപ ചെലവഴിച്ച് കെട്ടിടം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. പൂമല, ചെറുകുന്നം, അംബേദ്‌കർ, മുട്ടത്തുമുകൾ എന്നീ ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി. ചെറുകുന്നം പമ്പ് ഹൗസിലേക്ക് അധിക മോട്ടോർ അടക്കമുള്ള അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുകവഴി കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തി.
പഞ്ചായത്ത് അതിർത്തിയിലെ മൂന്ന് സ്കൂളിലും വർണക്കൂടാരം പൂർത്തീകരിച്ചു. 19 അങ്കണവാടികളുടെ പ്രവർത്തനവും കാര്യക്ഷമമാക്കി.
പ്രധാന നേട്ടങ്ങളിൽ ചിലത്
ലൈഫ് ഭവന പദ്ധതിവഴി 181 വീടുകൾ പൂർത്തീകരിച്ചു, 27 വീടുകൾ നിർമാണഘട്ടത്തിൽ.
ഓട്ടിസം സെന്റർ നിർമാണത്തിന് സ്ഥലം കണ്ടെത്തി നിർമാണം അവസാനഘട്ടത്തിൽ.
ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിൽ കളിസ്ഥലം നിർമിക്കാനുള്ള പ്രവർത്തനം അവസാന ഘട്ടത്തിൽ.










0 comments