ad
Deshabhimani

മുള്ളൻപന്നിയെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ

മുള്ളൻപന്നിയെ വേട്ടയാടിയ രണ്ടുപേർ പിടിയിൽ

മുള്ളൻപന്നിയെ വേട്ടയാടി മാംസം വിൽക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത 
സുനിൽ, രാജു പൊന്നപ്പൻ എന്നിവരുമായി വനപാലകർ

വെബ് ഡെസ്ക്

Published on Jul 06, 2026, 03:09 AM | 1 min read

കോതമംഗലം

മുള്ളൻപന്നിയെ വേട്ടയാടി മാംസം വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇഞ്ചത്തൊട്ടി സ്വദേശി സുനിൽ (52), മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പൻ (54) എന്നിവരാണ് പിടിയിലായത്. നേര്യമംഗലം റേഞ്ചിലെ ഇഞ്ചത്തൊട്ടി ഫോറസ്‌റ്റ്‌ സ്റ്റേഷനുകീഴിലെ വനത്തിനുള്ളിൽനിന്ന്‌ കെണിവച്ചാണ്‌ മുള്ളൻപന്നിയെ പിടിച്ചത്‌.


​ഇഞ്ചത്തൊട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി ജി സന്തോഷ്, ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി എ ഷാജി, എം ദിലീപ്കുമാർ, രോഹിത് എം രാജ്, എം ജി മിഥുൻ, ഗൗതമി സതീശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോതമംഗലം കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home