ബിസിനസ് വൈരാഗ്യം
യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച ആറുപേർ പിടിയിൽ

അശ്വിൻ, ആദിത്യ, കെവിൻ, ഗൗതം, യദുകൃഷ്ണ, അമർനാഥ്
കൊച്ചി
കൊച്ചിയിൽനിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേർ ഒളിവിലാണ്. സെക്കൻഡ് ഹാൻഡ് കാർ കച്ചവടത്തിലെ ബിസിനസ് വൈരാഗ്യമാണ് സംഭവത്തിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
അശ്വിൻ, ആദിത്യ, കെവിൻ, ഗൗതം, യദുകൃഷ്ണ, അമർനാഥ് എന്നിവരാണ് പിടിയിലായത്.
പ്രതികളും മർദനമേറ്റ അലൻ ടെൻസ (21)ണും സെക്കൻഡ് ഹാൻഡ് കാർ ബിസിനസ് ചെയ്തിരുന്നവരാണ്. ഇവർ തമ്മിൽ ശത്രുതയുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അലൻ ടെൻസന്റെ പേരിൽ 2025-ൽ കർണാടകത്തിൽ ക്രിമിനൽ കേസുണ്ട്. ഈ കേസില്‍ ഇപ്പോൾ അറസ്റ്റിലായ അശ്വിനും പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം ഇരുവരും ശത്രുതയിലായെന്ന് പൊലീസ് പറയുന്നു.
അലൻ ടെൻസണെ പ്രതികള്‍ കാറില്‍ ബലമായി കയറ്റിക്കൊണ്ടുപോയശേഷം രാജാക്കാട്ടെ ആളൊഴിഞ്ഞ കെട്ടിടത്തിൽ തടങ്കലിൽവച്ച് മര്‍ദിച്ചു.
പിന്നീട്, പെരുമ്പാവൂർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു. അലന്റെ ഇൻസ്റ്റഗ്രാം പാസ്‌വേഡ് കൈവശപ്പെടുത്തിയ പ്രതികൾ അതിലൂടെ പോസ്റ്റുകളിട്ടതായും ആരോപണമുണ്ട്. ഒളിവിലുള്ള നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.










0 comments