അരീക്കൽ ടൂറിസം പ്രദേശത്ത് അപകടകരമായ നിർമാണം തടഞ്ഞു

പിറവം
അരീക്കൽ ടൂറിസം പ്രദേശത്ത് ഒരു വ്യക്തി നടത്തിയ അപകടകരമായ നിർമാണം സിപിഐ എം നേതൃത്വത്തിൽ തടഞ്ഞു. പാമ്പാക്കുട പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം കാറ്റിൽപ്പറത്തി പ്രസിഡന്റും സെക്രട്ടറിയും ഒത്തുകളിച്ച് കെട്ടിടനിർമാണത്തിന് അനുമതി നൽകിയെന്നാണ് അക്ഷേപം. നിർമാണം തുടങ്ങിയപ്പോൾത്തന്നെ വെള്ളച്ചാട്ടത്തിലേക്ക് കല്ലും മണ്ണും പതിച്ചപ്പോൾ നാട്ടുകാർ പഞ്ചായത്തിൽ പരാതി പറഞ്ഞെങ്കിലും പ്രസിഡന്റും സെക്രട്ടറിയും സ്ഥലം സന്ദർശിക്കാന്‍പോലും തയ്യാറായില്ല. തുടർന്ന് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറി കെ പി രതീശൻ സമരം ഉദ്ഘാടനം ചെയ്തു. ബേബി ജോസഫ്, വി പി ഐസക്, സി ടി ഉലഹന്നാൻ, റീജമോൾ ജോബി, പൗലോസ് പിറമാടം തുടങ്ങിയവർ സംസാരിച്ചു.
വെള്ളച്ചാട്ടത്തിനുസമീപം ചെങ്കുത്തായി കിടക്കുന്ന സ്ഥലത്താണ് കെട്ടിടനിർമാണ അനുമതി വാങ്ങിയത്. റോഡിൽനിന്ന് വെള്ളച്ചാട്ടം കാണാൻപറ്റുന്ന സ്ഥലമാണിത്. വലിയ പാറക്കല്ലുകൾക്കിടയിൽ ചെറിയതോതിൽ മണ്ണുനിറഞ്ഞ പ്രദേശമാണിത്. മഴക്കാലത്ത് ഇവിടെനിന്ന് ഉരുണ്ടുവരുന്ന കല്ലുകൾ വെള്ളച്ചാട്ടത്തിൽ പതിക്കുക പതിവാണ്. ഇവിടെ നടക്കുന്ന നിർമാണം ടൂറിസം പദ്ധതിയെയും പദ്ധതിപ്രദേശത്തിന് താഴെ താമസിക്കുന്നവരുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ സിപിഐ എം നിലപാട് എടുത്തിരുന്നു. ഭരണസമിതി അംഗീകരിച്ച ഈ തീരുമാനം തകിടംമറിച്ചാണ് പ്രസിഡന്റിന്റെ പ്രേരണയിൽ സെക്രട്ടറി അനുമതി നൽകിയത്.
മൈനിങ് ആന്‍ഡ് ജിയോളജി, റവന്യുവകുപ്പിന്റെ സുരക്ഷാ പരിശോധന, ടൂറിസംവകുപ്പ് പരിശോധന എന്നിവ നടത്താതെയാണ് സെക്രട്ടറി അനുമതി നൽകിയത്. കെട്ടിടനിർമാണത്തിന് നല്‍കിയ അനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി, അധികൃതർക്ക് പരാതി നൽകി










0 comments