ad
Deshabhimani

അരീക്കൽ വെള്ളച്ചാട്ടം സന്ദര്‍ശിച്ച് കലക്ടറും ടൂറിസം ഉദ്യോ​ഗസ്ഥരും

Areekkal Tourism
വെബ് ഡെസ്ക്

Published on Jul 19, 2025, 03:43 AM | 1 min read


പിറവം

അരീക്കൽ വെള്ളച്ചാട്ടം പദ്ധതി വികസന സാധ്യതകളുടെ അവലോകനത്തിനായി കലക്ടർ എൻ എസ്‍ കെ ഉമേഷ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു. വെള്ളച്ചാട്ടത്തിനുമുകളിലൂടെ റോപ്‌വേ സ്ഥാപിക്കൽ, വേനൽക്കാലത്തും വെള്ളച്ചാട്ടം നിലനിർത്താനുള്ള പദ്ധതി ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കും. അപകടരഹിതമായി വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാവുന്ന വെള്ളച്ചാട്ടമാണ് ഇവിടെയുള്ളത്. 20 രൂപയാണ് പ്രവേശന ഫീസ്. അവധിദിവസങ്ങളിൽ ഒരുലക്ഷം രൂപവരെ വരുമാനം നേടാൻ കഴിയുന്നുണ്ട്.


അനൂപ് ജേക്കബ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡ​ന്റ് ശ്രീകാന്ത് നന്ദൻ, ബേബി ജോസഫ്, ഉഷ രമേശ് തുടങ്ങിയവർ ഒപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home