Deshabhimani

സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്‌ തുടങ്ങി

archery championship
വെബ് ഡെസ്ക്

Published on Nov 08, 2025, 12:45 AM | 1 min read


കോതമംഗലം

സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്‌ കോതമംഗലം എംഎ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നുമായി മുന്നൂറോളം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്‌ ഞായറാഴ്ച സമാപിക്കും.


സ്കൂൾ പ്രിൻസിപ്പൽ അനിത നായർ അധ്യക്ഷയായി. സംസ്ഥാന ആർച്ചറി അസോസിയേഷൻ സെക്രട്ടറി ഗോകുൽ നാഥ്, പന്മന മഞ്ചേഷ്, ജി സജീവൻ, വിഷ്ണു റെജി എന്നിവർ സംസാരിച്ചു.


സബ് ജൂനിയർ വിഭാഗത്തിൽ 16 പോയിന്റ്‌ നേടി തൃശൂർ ജില്ല ചാമ്പ്യൻമാരായി. 13 പോയിന്റുമായി തിരുവനന്തപുരം രണ്ടാംസ്ഥാനവും 9 പോയിന്റുമായി വയനാട്‌ മൂന്നാംസ്ഥാനവും നേടി


ജൂനിയർ വിഭാഗം മത്സരങ്ങൾ ശനിയാഴ്‌ചയും സീനിയർ വിഭാഗത്തിലേത്‌ ഞായറാഴ്‌ചയും നടക്കും.


സബ്‌ ജ‍ൂനിയർ മത്സരഫലം (ആദ്യ മൂന്നു സ്ഥാനക്കാർ)


​റീക്കർവ് (പെൺ): ദിൽഷ രാജേഷ് (എറണാകുളം), ജാൻകി സന്ദീപ് (തൃശൂർ), അർപ്പണ ലിസ് പോൾ (എറണാകുളം).​

റീക്കർവ് (ആൺ): കെ ജി വസുദേവ് (തൃശൂർ), എൽ എ എസ് ശ്രീഹരി (തിരുവനന്തപുരം), മാനുവൽ ബൈജു (തൃശൂർ).​

കോംപ‍ൗണ്ട്‌ (പെൺ): പ്രഷ്യ എസ് പ്രദീപ് (തിരുവനന്തപുരം), എൻ എസ് നിഹാരിക (വയനാട്), അയന സുദർശൻ (പാലക്കാട്). ​

കോംപ‍ൗണ്ട്‌ (ആൺ): മാനുവൽ സബിൻസ് (കോഴിക്കോട്), കെ വി ധനുഷ് (കണ്ണൂർ), അഡ്രിൻ റിച്ചാർഡ് (തൃശൂർ). ​

ഇന്ത്യൻ റൗണ്ട് (പെൺ): അഷിഖ സഞ്‌ജയൻ (തൃശൂർ), ആർച്ച വിനോദ് (വയനാട്), അഭിലയ ആന്റോ (തൃശൂർ).

ഇന്ത്യൻ (ആൺ): ധനുഷ് എസ് പ്രിയൻ (തിരുവനന്തപുരം), ആൽവിൻ ജെയിംസ് (വയനാട്), കെ എസ് സായൂജ്‌ (കാസർകോട്).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home