Deshabhimani

കരുതലുകൾ ദുര്‍ബലം: രാജ്യം വലിയ ഭക്ഷ്യ പ്രതിസന്ധി നേരിടുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍

External Affairs Minister S Jaishankar
വെബ് ഡെസ്ക്

Published on Sep 30, 2026, 10:28 AM | 1 min read

ന്യൂയോര്‍ക്: ഇന്ത്യ ഉൾപ്പെടെ വികസ്വര രാജ്യങ്ങൾ വലിയ ഭക്ഷ്യ-ഊര്‍ജ പ്രതിന്ധി നേരിടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഉക്രെയ്നിലും പശ്ചിമേഷ്യയിലും തുടരുന്ന സംഷര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ നടപടികളിലെ ദുര്‍ബലത വെളിപ്പെടുത്തിയാണ് മന്ത്രിയുടെ വാക്കുകൾ. വരും മാസങ്ങളിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും പറഞ്ഞു. ന്യൂയോര്‍ക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച ചര്‍ച്ചയിൽ സംസാരിക്കയായിരുന്നു മന്ത്രി.


റഷ്യ ഉക്രെയ്ൻ സംഘര്‍ഷം കാരണം കരിങ്കടൽ വഴിയുള്ള ധാന്യ കയറ്റുമതി തടയപെട്ടിരിക്കയാണ്. പ്രമുഖ ധാന്യ കയറ്റുമതി രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് നീക്കത്തെ ഇത് ബാധിക്കുന്നു. റഷ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും രാസവളം എത്തിയിരുന്നതും പ്രതിസന്ധിയിലാണ്. എൽനിനോ പ്രതിഭാസം കാരണം കലാവസ്ഥയിലെ പ്രതികൂലതയും ഇതോടൊപ്പം വള ക്ഷാമവും ചേര്‍ന്ന് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇനിയും വലിയ വെല്ലുവിളിയാവും നേരിടേണ്ടി വരിക എന്നും മന്ത്രി പറഞ്ഞു.


ഇന്ത്യയിൽ ഈ വര്‍ഷം നെല്ല് ഉല്പാദനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വിളയും വെല്ലുവിളി നേരിടും എന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലും രാജ്യത്തെ ഗോഡൗണുകളിൽ ആവശ്യത്തിന് അരി സ്റ്റോക്കുണ്ട് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഇതുരെയുള്ള അവകാശവാദം. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് വിളവ് ലഭിച്ചത് സംഭരണത്തെ ശക്തിപ്പെടുത്തിയിരുന്നു.


Related News


വികസ്വര രാജ്യങ്ങൾ നേരിടുന്ന തിരിച്ചടി


സംഘർഷങ്ങൾ ഉണ്ടാകുമ്പോൾ ആഗോള ധനകാര്യ മേഖലയിലെ നിക്ഷേപങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയും വികസ്വര രാജ്യങ്ങളിൽ നിന്ന് പിൻവലിക്കപ്പെടുകയും ചെയ്യുന്നു. ഊർജ്ജം, ഭക്ഷണം, വളം, സാമ്പത്തിക സഹായം എന്നീ നാല് മേഖലകളിലും ഒരേസമയം പ്രതിസന്ധി നേരിടുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. മുൻപ് യുക്രെയ്ൻ യുദ്ധമുണ്ടായപ്പോൾ അയൽരാജ്യങ്ങളിലടക്കം രാഷ്ട്രീയ അസ്ഥിരതയുണ്ടായത് നമ്മൾ കണ്ടതാണ്. ഇറാൻ-ഗൾഫ് മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ ഈ അസ്ഥിരത വദ്ധിപ്പിക്കാൻ ഇടയാക്കും എന്നും മന്ത്രി ജയശങ്കര്‍ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home