Deshabhimani

സംസ്ഥാന സ്കൂൾ ഗെയിംസ്‌

അമ്പെയ്‌ത്തിൽ
 നേട്ടവുമായി സഹോദരിമാർ

archery championship

കൽഹാര, നിഹാര എന്നിവർ മെഡലുകളുമായി

വെബ് ഡെസ്ക്

Published on Oct 09, 2025, 02:15 AM | 1 min read


കൂത്താട്ടുകുളം

സംസ്ഥാന സ്കൂൾ ഗെയിംസിൽ അമ്പെയ്ത്ത് മത്സരത്തിൽ മെഡൽനേട്ടവുമായി സഹോദരിമാർ. അണ്ടർ 17 ജൂനിയർ ഇന്ത്യൻ റൗണ്ട് വിഭാഗത്തിൽ കൽഹാര ബിജോയ് സ്വർണമെഡലും അണ്ടർ 17 ജൂനിയർ റീ കേർവ് വിഭാഗത്തിൽ നിഹാര ബിജോയ് വെങ്കലമെഡലും നേടി.


ചെറുവട്ടൂർ ഗവ. ടിടിഐ അധ്യാപകൻ കൂത്താട്ടുകുളം മാരുതി ജങ്‌ഷനിൽ കെ എസ് ബിജോയുടെയും മണീട് ഗവ. എച്ച്എസ്എസ് അധ്യാപിക ആഷ ബിജോയിയുടെയും മക്കളാണ് ഇരുവരും. കൽഹാര വഴിത്തല സെന്റ്‌ സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിയാണ്. നിഹാര, വയനാട് പുൽപ്പള്ളിയിലെ വിജയ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ്. കൂത്താട്ടുകുളം ഗവ. യുപി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾത്തന്നെ നിഹാര ഉയർന്ന പ്രായക്കാർക്കൊപ്പം അമ്പെയ്ത്തിൽ മത്സരിച്ചു. അമ്പെയ്ത്തിനോടുള്ള താൽപ്പര്യംകൊണ്ടാണ് വയനാട്ടിലേക്ക് എട്ടാംക്ലാസ് പഠനം മാറ്റിയത്. കഴിഞ്ഞവർഷം വിജയവാഡയിൽ നടന്ന ദേശീയ ആർച്ചറി അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. മുൻ ദേശീയ ചാമ്പ്യനായിരുന്ന അജിത്ത് ബാബുവിന്റെയും നിഖിൽ സാജന്റെയും കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home