ad
Deshabhimani

33 ഭിന്നശേഷി ഉദ്യോഗാർഥികൾക്ക്‌ നിയമനം

appointment
വെബ് ഡെസ്ക്

Published on Jan 24, 2026, 12:52 AM | 1 min read


കൊച്ചി

എയ്‌ഡഡ്‌ സ്‌കൂളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട്‌ 33 ഭിന്നശേഷി ഉദ്യോഗാർഥികൾക്ക്‌ നിയമന ശുപാർശ നൽകി. നിയമന ശുപാർശ ഉത്തരവ് നൽകുന്നതിന്റെ ജില്ലാതല ഉദ്‌ഘാടനം വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ നിർവഹിച്ചു.


എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ലഭ്യമാക്കിയ പട്ടികയിൽനിന്ന് എച്ച്‌എസ്‌ടി–- 7, യുപിഎസ്‌ടി -16, എൽപിഎസ്‌ടി– രണ്ട്‌-, ഫുൾ ടൈം മീനിയൽ–ഏഴ്‌, പാർട്ട്‌ ടൈം മീനിയൽ -–ഒന്ന്‌ എന്നിങ്ങനെയാണ്‌ നിയമനം നടത്തിയത്‌. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി ഉല്ലാസ് അധ്യക്ഷനായി. രേഖ കുര്യാക്കോസ്, ഇ എ ബിന്ദു, പി എം അലിയാർ, കെ എ അനീഷ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home