അങ്കണവാടി ജീവനക്കാർ മാർച്ചും ധർണയും നടത്തി

നെടുമ്പാശേരി
അങ്കണവാടി ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുക, സ്ഥിരംജീവനക്കാരായി അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പാറക്കടവ് പ്രോജക്ട് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേന്ദ്രസർക്കാരിനെതിരെ നടന്ന ധർണ സിഐടിയു ജില്ലാകമ്മിറ്റി അംഗം കെ ജെ ഐസക് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ് എ കെ പുഷ്പാവതി അധ്യക്ഷയായി. സെക്രട്ടറി എം ആർ വാസന്തി, എം എ സിബി എന്നിവർ സംസാരിച്ചു.










0 comments