ആംബുലൻസ് ഡ്രൈവർ റോബിന് ജന്മനാട്ടിൽ ആദരം

വൈപ്പിൻ
മസ്തിഷ്കമരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം ലുലു ഹയാത്തിൽനിന്ന് നാലു മിനിറ്റുകൊണ്ട് ഹൃദയശസ്ത്രക്രിയക്കായി ലിസി ആശുപത്രിയിൽ എത്തിച്ച ആംബുലൻസ് ഡ്രൈവർ പള്ളിപ്പുറം പുത്തൻപുരയ്‌ക്കൽ റോബിനെ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക വിശ്വാസപരിശീലന യൂണിറ്റ് ആദരിച്ചു. ഫാ. ജോമിറ്റ് ജോർജ് നടുവിലവീട്ടിൽ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡന്റ് സനൽ തോമസ്, അലക്സ് താളുപ്പാടത്ത്, സിസ്‌റ്റർ അതുല്യ, ക്ലാസ് ലീഡർ അസിൻ ആന്റണി, റീന സ്റ്റാൻലി എന്നിവർ സംസാരിച്ചു.










0 comments