ad
Deshabhimani

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് 6 പേർക്ക് പരിക്ക്

ambulance

കാളിയാർ റോഡിൽ രോഗിയുമായി പോകുന്നതിനിടെ 
ആംബുലൻസ്‌ മറിഞ്ഞുണ്ടായ അപകടം

വെബ് ഡെസ്ക്

Published on Jul 09, 2026, 01:41 AM | 1 min read

കവളങ്ങാട്


കക്കടാശേരി-–കാളിയാർ റോഡിൽ ഞാറക്കാട് ടൗണിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് രോഗി ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ബുധൻ വൈകിട്ട്‌ 6.30 നാണ്‌ സംഭവം.


വണ്ണപ്പുറം അർച്ചന ആശുപത്രിയിലെ ഡോക്‌ടർ സച്ചുവിന്റെ അമ്മ മീരാവുമ്മയെ വിദഗ്‌ധ ചികിത്സയ്‌ക്കായി എറണാകുളത്തിനു കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എതിരെ വന്ന വാഹനത്തിൽ ഇടിക്കാതെ ആംബുലൻസ് വെട്ടിച്ചപ്പോൾ ഓടയുടെ സ്ലാബിനുമുകളിൽ കയറി മറിയുകയായിരുന്നു. ആംബുലൻസിലുണ്ടായിരുന്ന ഡോക്‌ടർ സച്ചു, മകൾ ആലിയ (10), ആശുപത്രി മാനേജർ സുമൽ, പിആർഒ രാജി മാത്യു, ഡ്രൈവർ ഫൈസൽ എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home