ആലുവയിൽ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു

ആലുവ
ആലുവയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. നഗരസഭയിലെ 26 വാര്‍ഡുകളിലെ ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ആലുവ ഗവ. ഗേള്‍സ് എച്ച്എസ്എസിലാണ് വിതരണം ചെയ്തത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലേക്കുള്ള സാമഗ്രികള്‍ ചുണങ്ങംവേലി സെന്റ് ജോസഫ് യുപി സ്‌കൂളില്‍നിന്ന് വിതരണം ചെയ്തു.
വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ 17 ഡിവിഷനുകളും വെങ്ങോല, എടത്തല, കീഴ്മാട് എന്നീ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങളും ഇവിടെനിന്ന് വിതരണം ചെയ്തു. ബൂത്ത് ഓഫീസര്‍മാരും പോളിങ് ഉദ്യോഗസ്ഥരും എത്തി വോട്ടിങ് യന്ത്രമടക്കം ഏറ്റുവാങ്ങി. ഉച്ചയോടെ വിതരണം പൂര്‍ത്തിയായി. ചൊവ്വാഴ്ച വോട്ടെടുപ്പിനുശേഷം രാത്രിയോടെ വോട്ടിങ് യന്ത്രങ്ങള്‍ ആലുവ ഗവ. ഗേള്‍സ് എച്ച്എസ്എസിലും ചുണങ്ങംവേലി സെന്റ് ജോസഫ് യുപി സ്‌കൂളിലും തിരികെ എത്തിക്കും. ഈ രണ്ട് സെന്ററും വോട്ടെണ്ണല്‍ കേന്ദ്രംകൂടിയാണ്. ശനിയാഴ്ച വോട്ടെണ്ണുന്നതുവരെ സീല്‍ചെയ്ത മുറികളില്‍ ഇവ സൂക്ഷിക്കും.









0 comments