ad
Deshabhimani

ലോകത്തിലെ വിപുലമായ 
ക്വിസ് മത്സരമായി മാറി: 
മന്ത്രി പി രാജീവ്‌

അറിവുത്സവ പ്രതിഭകൾക്ക്‌ അനുമോദനമായി സമ്മാനവിതരണം

aksharamuttam

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ജില്ലാ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ്‌ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 23, 2026, 03:00 AM | 2 min read

കൊച്ചി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാ മത്സരത്തിൽ വിജയിച്ച അറിവുത്സവ പ്രതിഭകൾക്ക്‌ അനുമോദനമായി സമ്മാനവിതരണം. 2025 ഒക്‌ടോബറിൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നടന്ന ജില്ലാ മത്സരത്തിലെ വിജയികൾക്കാണ്‌ മറൈൻഡ്രൈവിൽ നടന്ന മെഗാ ഇവന്റിൽ സമ്മാനങ്ങൾ നൽകിയത്‌.


എൽപി, യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എട്ടുപേരാണ്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്‌.

സ്‌കൂൾ, ഉപജില്ലാ തലങ്ങളിലെ വാശിയേറിയ പോരാട്ടത്തിന്‌ പിന്നാലെയാണ്‌ 14 ഉപജില്ലകളിൽനിന്ന്‌ നാലു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾ ജില്ലാ മത്സരത്തിനെത്തിയത്‌. കുട്ടികളോട്‌ ശാസ്‌ത്രവും ഗണിതവും രസകരമായി സംവദിച്ച ശാസ്‌ത്രപാർലമെന്റും ടാലന്റ്‌ ഫെസ്റ്റിന്റെ പ്രത്യേകതയായി. "വേണം, കുട്ടികൾക്കിണങ്ങിയ ലോകം' വിഷയത്തിൽ നടന്ന പ്രസംഗമത്സരവും ആവേശകരമായി.


stars
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരവിജയികള്‍ 
മന്ത്രി പി രാജീവ്, നടന്‍ സുധി കോപ്പ, 
സിപിഐ എം ജില്ലാ സെക്രട്ടറി 
എസ് സതീഷ് എന്നിവര്‍ക്കും 
സംഘാടകര്‍ക്കുമൊപ്പം


എൽപി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എയ്‌ബൽ സേവ്യർ (സെന്റ്‌ സെബാസ്റ്റ്യൻസ്‌ എൽപി സ്കൂൾ, പള്ളുരുത്തി), രണ്ടാംസ്ഥാനം നേടിയ മുഹമ്മദ്‌ ആമീർ (സെന്റ്‌ ആന്റണീസ്‌ എൽപിഎസ്‌, ആനിക്കാട്‌) എന്നിവർക്കും യുപി വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ അൽഫിദ ഷാഹി (നിർമല എച്ച്‌എസ്‌എസ്‌, മൂവാറ്റുപുഴ), രണ്ടാംസ്ഥാനം നേടിയ ടി എൻ അഹമ്മദ്‌ സയാൻ (സെന്റ്‌ ആന്റണീസ്‌ യുപി സ്കൂൾ, പള്ളുരുത്തി) എന്നിവർക്കും സമ്മാനങ്ങൾ നൽകി.


എച്ച്‌എസ്‌ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ നയന പ്രകാശ്‌ (ബെത്‌ലഹേം എച്ച്‌എസ്, ഞാറല്ലൂർ), രണ്ടാംസ്ഥാനം നേടിയ ലക്ഷ്‌മി സുരേഷ്‌ കൃഷ്‌ണ (സെന്റ്‌ അഗസ്റ്റിൻസ്‌ എച്ച്‌എസ്‌, കലൂർ) എന്നിവർക്കും എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ എം എ ആദിൽ കൃഷ്‌ണ (എസ്‌എൻവി സംസ്‌കൃത എച്ച്‌എസ്‌എസ്‌, നോർത്ത്‌ പറവൂർ), റിതിക സോണി (സെന്റ്‌ അഗസ്റ്റിൻസ്‌ ജിഎച്ച്‌എസ്‌എസ്‌, മൂവാറ്റുപുഴ) എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്‌തു.


പ്രസംഗമത്സര വിജയികളായ കെ എസ്‌ ആബേൽ തോമസ്‌ (എസ്‌എച്ച്‌ എച്ച്‌എസ്‌എസ്‌ തേവര), റോസീറ്റ മരിയ (എസ്‌എംഎച്ച്‌എസ്‌എസ്‌ ചെറായി) എന്നിവരും സമ്മാനങ്ങൾ ഏറ്റുവാങ്ങി.


prize
സ്പോണ്‍സര്‍മാരായ എൽ കെ ഇന്റർനാഷണൽ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ രാജേഷ് പുത്തൻപുരയിൽ, ഐശ്വര്യ അഡ്വർടൈസിങ് കൊച്ചിൻ എംഡി കെ വിജയകുമാർ എന്നിവര്‍
മന്ത്രി പി രാജീവിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു


ലോകത്തിലെ വിപുലമായ 
ക്വിസ് മത്സരമായി മാറി: 
മന്ത്രി പി രാജീവ്‌

ദേശാഭിമാനി അക്ഷരമുറ്റം ലോകത്തിലെതന്നെ ഏറ്റവും വിപുലമായ ക്വിസ് മത്സരമായി മാറിയെന്ന് മന്ത്രി പി രാജീവ്‌. മറ്റൊരു മാധ്യമത്തിനും സാധിക്കാത്ത അതിവിപുലമായ പങ്കാളിത്തമാണ് പ്രത്യേകത. വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശക്തമായി നിലകൊള്ളുന്ന മാധ്യമമാണ് ദേശാഭിമാനി. പല മാധ്യമങ്ങളും ഇന്ന് ജനങ്ങളിലേക്ക് വസ്തുതകൾ എത്തിക്കുന്നില്ല. ജനങ്ങൾക്കായി നിയമസഭ പാസാക്കിയ പല നിയമങ്ങളെക്കുറിച്ചും പല മാധ്യമങ്ങളും ജനങ്ങളെ അറിയിക്കുന്നില്ല. ഈ ഘട്ടത്തിലാണ് ശക്തമായ പ്രതിബദ്ധതയോടെ ദേശാഭിമാനി വസ്തുതകൾ ജനങ്ങളിലേയ്ക്ക്‌ എത്തിക്കുന്നതെന്നും പി രാജീവ്‌ പറഞ്ഞു.


സമകാലിക ലോകത്തെ 
അറിഞ്ഞത് ദേശാഭിമാനിയിലൂടെ : സുധി കോപ്പ

നാടകങ്ങളും സിനിമയുമൊക്കെ ചെയ്യുമ്പോൾ സമകാലിക ലോകത്തെക്കുറിച്ചും ഈ മേഖലയെക്കുറിച്ചും അറിവ് നൽകിയത് ദേശാഭിമാനി പത്രവും അതിന്റെ വാരാന്തപതിപ്പും മറ്റു ആനുകാലികങ്ങളുമൊക്കെയാണെന്ന് നടൻ സുധി കോപ്പ. കുട്ടികൾക്ക് ഇന്ന് ഏതുമേഖല തെരഞ്ഞെടുക്കാനും അവസരമുണ്ട്. കലയിലും കായികരംഗത്തും അവർ മികവുപുലർത്തുന്നു. അവരുടെ കഴിവുകൾക്ക് പിന്തുണ നൽകാൻ മാതാപിതാക്കളും മികച്ചൊരു സർക്കാരുമുണ്ട്. വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും എല്ലാവിധ ആശംസകളും നേരുന്നു.


ശരിയുടെ നിലപാട് 
ഉയർത്തിപ്പിടിച്ച പത്രം : എസ്‌ സതീഷ്

എല്ലാകാലത്തും ശരിയുടെ നിലപാട് ഉയർത്തിപ്പിടിച്ച പത്രമാണ് ദേശാഭിമാനിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്. മലയാളിസമൂഹത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും ശക്തമായി ഇടപെട്ട പത്രമാണ് ദേശാഭിമാനി. തെറ്റിനെതിരെ ശക്തമായ നിലപാടെടുക്കാൻ ദേശാഭിമാനിക്ക്‌ കഴിഞ്ഞു. പുതുതലമുറയെ നന്മയിലേയ്ക്ക് നയിക്കാൻ കഴിയുന്ന ചാലകശക്തിയായി മാറിയതിനൊപ്പം ശാസ്ത്ര -യുക്തി ബോധത്തിലേയ്ക്ക് കൈപിടിച്ചുയർത്താൻ ദേശാഭിമാനിക്ക്‌ സാധിച്ചുവെന്നും എസ്‌ സതീഷ് പറഞ്ഞു.


crowd







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home