ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ആലുവ ഉപജില്ലാ സംഘാടക സമിതിയായി

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ആലുവ ഉപജില്ലാ സംഘാടകസമിതി രൂപീകരണ യോഗം എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്യുന്നു
ആലുവ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ആലുവ ഉപജില്ലാ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ട്രഷറർ എ എൻ അശോകൻ അധ്യക്ഷനായി.
കെഎസ്ടിഎ സബ് ജില്ലാ പ്രസിഡന്റ് സ്‌മിത ഗോപിനാഥ്, സെക്രട്ടറി എ കെ സൗമ്യ, സ്‌മിത സത്യൻ, യശോദ പ്രിയദർശിനി, കെ എൻ മനോജ് കുമാർ, എം പി നിത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ പി ഉദയകുമാർ (ചെയർമാൻ), രാജീവ് സക്കറിയ, മിനി ബൈജു (വൈസ് ചെയർമാൻമാർ), എ കെ സൗമ്യ (കൺവീനർ), എ എൻ അശോകൻ, സ്‌മിത ഗോപിനാഥ് (ജോയിന്റ് കൺവീനർമാർ).
സ്കൂൾതല മത്സരങ്ങളുടെ ഉപജില്ലാതല ഉദ്ഘാടനം വെളിയത്തുനാട് ഗവ. എംഐ യുപി സ്‌കൂളിലും ഉപജില്ലാ മത്സരം ആലുവ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും നടക്കും.










0 comments