മോർഫിങ് കേസ്: ഡിലീറ്റ് ചെയ്ത വീഡിയോകളില്‍ ചിലത് വീണ്ടെടുത്തു

കൊച്ചി: കെഎസ്‌യു നേതാവ് അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ദൃശ്യങ്ങളും ചിത്രങ്ങളും മോർഫ്‌ചെയ്‌ത് അശ്ലീലവീഡിയോ നിർമിച്ച കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ശ്രീഹരിയടങ്ങുന്ന അഞ്ചംഗസംഘത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനീഷും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടാളികൾ നിർമിക്കുന്ന അശ്ലീലവീഡിയോ ആവശ്യക്കാരുടെ ഗ്രൂപ്പുകളിലേക്ക് കൈമാറൽ, സാന്പത്തിക ഇടപാട് തുടങ്ങിയ കാര്യങ്ങൾ നിർവഹിച്ചിരുന്നു. ചില ഗ്രൂപ്പുകളുടെ അഡ്‌മിനുമായിരുന്നു. അശ്ലീലവീഡിയോ നിർമാണത്തിലും പങ്കുണ്ട്. ഇയാളുടെ ഫോണിലെ ചിത്രങ്ങൾ, വീഡിയോ, ചാറ്റുകൾ എന്നിവ പലതും ഡിലീറ്റ് ചെയ്‌തിട്ടുണ്ട്. ചിലത് വീണ്ടെടുത്തിട്ടുണ്ട്.
മൂന്നുദിവസത്തേക്ക് കസ്‌റ്റഡിയിൽ ലഭിച്ച ശ്രീഹരിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കെഎസ്‌യു നേതാവ് പ്രതിയായ കേസ് കൂടുതൽപേരിലേക്ക് എത്താതെ ഒതുക്കാനുള്ള ശ്രമവുമുണ്ട്. അന്വേഷണം ശരിയായി നടന്നാൽ സംസ്ഥാനവ്യാപകമായുള്ള റാക്കറ്റിന്റെ വിശദാംശങ്ങൾ ലഭ്യമാകും. രാഷ്ട്രീയ ബന്ധവും വെളിച്ചത്തുവരും. സമാന ആരോപണം നേരിട്ട വിദ്യാർഥിയെ രക്ഷിക്കാൻ ഭാരതമാത കോളേജിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചിരുന്നു.
തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ കുറത്തിക്കാട് സ്വദേശിയും മാവേലിക്കര ഐഎച്ച്ആർഡി കോളേജിലെ ബികോം വിദ്യാർഥിയുമായ സനീഷിനെ (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. ഇവ സൈബർ വിദഗ്‌ധരുടെ സഹായത്തോടെ പരിശോധിക്കുകയാണ്.








0 comments