പാറപ്പുറം സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം

പാറപ്പുറം മഹാകവി കുമാരനാശാൻ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഉദ്ഘാടനം പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി ഐ ശശി നിർവഹിക്കുന്നു
കാലടി
കാഞ്ഞൂർ പാറപ്പുറം മഹാകവി കുമാരനാശാൻ മെമ്മോറിയൽ എൽപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. പുതിയേടം സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്. ബാങ്ക് പ്രസിഡന്റ് ടി ഐ ശശി ഉദ്ഘടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപിക എ എസ് സുമകുമാരി അധ്യക്ഷയായി. സ്കൂൾ ലീഡർമാരായ സായന്ത് സാബു, പി എസ് അശ്വിത, ബാങ്ക് സെക്രട്ടറി എം ബി സിനി, സ്‌കൂൾ മാനേജർ ഷീജ രാജൻ, കെ ഡി ജോസഫ്, ബാങ്ക് ഭരണസമിതി അംഗങളായ എം ജി ശ്രീകുമാർ, പി എസ് മോഹനൻ, അർച്ചന മഹേഷ് എന്നിവർ പങ്കെടുത്തു.









0 comments