ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം 
പദ്ധതി തുടങ്ങി

aksharamuttam

ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ 
എം ജഗദേഷ് ഉദ്ഘാടനം ചെയ്യുന്നു​

വെബ് ഡെസ്ക്

Published on Oct 17, 2025, 01:54 AM | 1 min read

അങ്കമാലി


ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. പത്രം പഞ്ചായത്ത് പ്രസിഡന്റ്‌ വത്സലകുമാരി വേണു വിദ്യാർഥികൾക്ക് കൈമാറി ഉദ്‌ഘാടനം ചെയ്‌തു.



സ്കൂൾ പ്രിൻസിപ്പൽ കെ പി പ്രീത, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, എ വി സൈമൺ, രാജു അമ്പാട്ട്, സി വി പോൾ, രാജീവ് ഏറ്റിക്കര, കെ എൻ പ്രകാശൻപിള്ള എന്നിവർ സംസാരിച്ചു. കേരള കർഷകസംഘം മഞ്ഞപ്ര വില്ലേജ് സെക്രട്ടറി എ വി സൈമൺ ആണ്‌ പത്രം സ്പോൺസർ ചെയ്തത്.



അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. ടെൽക് എംപ്ലോയീസ് മൾട്ടി പർപ്പസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്‌ എം ജഗദേഷ് വിദ്യാർഥികൾക്ക് പത്രം കൈമാറി. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ഷേബി കുര്യൻ, പിടിഎ വൈസ് പ്രസിഡന്റ്‌ ഒ പി റിജേഷ്, വർഗീസ് പുതുശേരി എന്നിവർ സംസാരിച്ചു. കോ–ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home