ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികളായി

കൊച്ചി
സ്വയംനിയന്ത്രിത നിര്‍മിത ബുദ്ധി (എഐ) സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ‘ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണിൽ അഞ്ച് ടീമുകൾ വിജയികളായി. കളമശ്ശേരി ഡിജിറ്റൽ ഹബ്ബിൽ സംഘടിപ്പിച്ച ഹാക്കത്തോണിൽ 17 സംസ്ഥാനങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 62 ടീമുകളാണ് പങ്കെടുത്തത്. സെഡ് ഹാക്ക്, ലോറിയൽ, ലാറെസ് എഐ, കൽടെക്, ടീം 420 എന്നീ ടീമുകളാണ് വിജയികളായത്. ഇവർ വികസിപ്പിച്ച എഐ കോൺടാക്റ്റ് സെന്ററുകൾ, വെരിഫിക്കേഷൻ ടൂളുകൾ, ഇൻഡസ്ട്രി മോണിറ്ററിങ് സംവിധാനങ്ങൾ എന്നിവ ഹാക്കത്തോണിൽ അവതരിപ്പിച്ചു. വിജയികൾക്ക് സാമ്പത്തിക സഹായം, ഇൻകുബേഷൻ, മെന്റർഷിപ്പ്, വ്യവസായ പ്രമുഖരുമായുള്ള ആശയവിനിമയം, സ്റ്റാർട്ടപ്പ് മിഷൻ വഴിയുള്ള ഫണ്ടിങ് അവസരങ്ങൾ എന്നിവയും ലഭിക്കും.
മനുഷ്യ ഇടപെടൽ കുറച്ചുകൊണ്ട് സ്വയം പ്രവർത്തിക്കാനും തീരുമാനങ്ങൾ എടുക്കാനും കഴിയുന്ന ഏജന്റിക് എഐ സംവിധാനങ്ങൾ വികസിപ്പിക്കാനാണ് ഹാക്കത്തോണിലൂടെ ലക്ഷ്യമിട്ടത്. സ്വയം പ്രവർത്തിക്കുന്ന ടാസ്ക് ഏജന്റുകൾ, തൊഴിൽ ഓട്ടോമേഷൻ സംവിധാനങ്ങൾ, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന ടൂളുകൾ തുടങ്ങിയ മേഖലകളിലാണ് സാങ്കേതിക പരിഹാരങ്ങൾ തയ്യാറാക്കിയത്.










0 comments