തിരുവാതിര ഞാറ്റുവേല കാർഷിക സെമിനാർ സംഘടിപ്പിച്ചു

വി ടി സ്മാരക ട്രസ്റ്റും ഗ്രന്ഥശാലയും ചേർന്ന് നടത്തിയ തിരുവാതിര ഞാറ്റുവേല കാർഷിക സെമിനാർ മന്ത്രി റോജി എം ജോൺ ഡോ. സി ഷീലയ്‌ക്ക് പ്ലാവിൻതൈ നൽകി ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
വി ടി സ്മാരക ട്രസ്റ്റും ഗ്രന്ഥശാലയും ചേർന്ന് നടത്തിയ തിരുവാതിര ഞാറ്റുവേല കാർഷിക സെമിനാർ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോൺ ഡോ. സി ഷീലയ്‌ക്ക് പ്ലാവിൻതൈ നൽകി ഉദ്ഘാടനം ചെയ്തു. വി ടി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷനായി.
ഇപ്പോൾ നടത്തേണ്ട കൃഷികളെക്കുറിച്ചും കീടങ്ങളെ പ്രതിരോധിക്കേണ്ട വിധവും വളപ്രയോഗവുമെല്ലാം നെടുമ്പാശേരി കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ വിജേഷ് ക്ലാസെടുത്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി കെ ഷാജി, ശ്രീമൂലനഗരം മോഹൻ, ഡോ. കെ എം സംഗമേശൻ, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ പി ഗോവിന്ദൻ, ഡോ. ജയ രാജീവ്, പി എം ഗൗരി, ട്രസ്റ്റ് സെക്രട്ടറി കെ എൻ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. പങ്കെടുത്ത കൃഷിക്കാർക്കെല്ലാം പ്ലാവിൻതൈകളും പച്ചക്കറിത്തൈകളും വിതരണം ചെയ്തു.









0 comments