ലഹരിക്കെതിരെ പെരുന്പാവൂരിൽ ബോധവൽക്കരണ റാലി നടത്തി

പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ സംവാദ പരിപാടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
പൊലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ സംവാദവും റാലിയും നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മനോജ് മൂത്തേടൻ എംഎൽഎ അധ്യക്ഷനായി.
ബെന്നി ബഹനാൻ എംപി, മുനിസിപ്പൽ ചെയർപേഴ്സൺ കെ എൻ സംഗീത, വി പി സജീന്ദ്രൻ എംഎൽഎ, എൽദോസ് കുന്നപ്പിള്ളി, ഡിജിപി റവാഡ ചന്ദ്രശേഖർ, പുട്ട വിമലാദിത്യ, ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ എന്നിവർ സംസാരിച്ചു. കണ്ടന്തറയിലെ ബംഗാൾ കോളനി സന്ദർശിച്ച് ലഹരിക്കെതിരെ ഹിന്ദിയിൽ രമേശ് ചെന്നിത്തല പ്രതിജ്ഞ ചൊല്ലി കൊടുത്തു.











0 comments