അപകടത്തിൽപ്പെട്ടത് കെഎസ്‌ആർടിസി ബസും പിക്കപ് വാനും
നെല്ലിമറ്റത്തും കവളങ്ങാടും വാഹനങ്ങൾ വൈദ്യുതിത്തൂണിലിടിച്ചു

നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസ് വൈദ്യുതിത്തൂണിലിടിച്ചുണ്ടായ അപകടം
കവളങ്ങാട്
നെല്ലിമറ്റത്ത് കെഎസ്ആർടിസി ബസും കവളങ്ങാട് പിക്കപ്പ് വാനും വൈദ്യുതിത്തൂണിലിടിച്ച് അപകടം. ബുധൻ പകൽ പന്ത്രണ്ടോടെയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്. നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളിക്കു സമീപം വളവിൽ കുമളിയിൽനിന്ന് എറണാകുളത്തിനു പോവുകയായിരുന്ന ഫാസ്‌റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപ്പെട്ടത് . എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതെ ബ്രേക്ക് ചെയ്തപ്പോൾ തെന്നിമാറി ബസിന്റെ പിൻഭാഗം വൈദ്യുത തൂണിലിടിക്കുകയായിരുന്നു.
ബസ് റോഡിനു കുറുകെയായി. വൈദ്യുത തൂൺ ഒടിഞ്ഞ് ബസിനു മുകളിൽ പതിച്ചു. ഗതാഗതം തടസ്സപ്പെട്ടതോടെ നെല്ലിമറ്റം- കണ്ണാടിക്കോട് -മാരമംഗലം- കുത്തുകുഴി വഴി വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. അഗ്നിരക്ഷാസേനയും കെഎസ്ഇബി അധികൃതരുമെത്തി വൈദ്യുത തൂണ് നീക്കംചെയ്‌തു. ഒരുമണിക്കൂറിനു ശേഷമാണു ഗതാഗതം പുനഃസ്‌ഥാപിച്ചത്.
കവളങ്ങാട് പിക്കപ്പ് വാൻ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു. വാൻ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പറയുന്നു. ഇരു അപകടങ്ങളിലും ആർക്കും പരുക്കില്ല. ഇരു പ്രദേശങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി.









0 comments