സംസ്ഥാനത്ത് 100 ഒൗട്ട്‌ലെറ്റുകൾ
ഭിന്നശേഷിക്കാര്‍ക്കുള്ള ആദ്യ ഏബിൾ പോയിന്റ് കാക്കനാട്

കാക്കനാട്
ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തൊഴില്‍ നല്‍കാനായി സംസ്ഥാനത്ത് 100 ഏബിള്‍ പോയിന്റ് ഔട്ട്‌ലെറ്റുകൾ ആരംഭിക്കും.
ആദ്യത്തേത് കാക്കനാട് ഗാന്ധി പാര്‍ക്കിനുസമീപം ഉടൻ പ്രവർത്തനമാരംഭിക്കും. ഭിന്നശേഷി ക്ഷേമ കോര്‍പറേഷനും തൃക്കാക്കര നഗരസഭയും ചേർന്നാണ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നത്. കാക്കനാട് ഏബിള്‍ പോയന്റിൽ ഭിന്നശേഷിക്കാര്‍മാത്രം പ്രവര്‍ത്തിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ക്ലൗഡ് കിച്ചൺ പദ്ധതിയാണ്.
ഭക്ഷണം തയ്യാറാക്കൽ, പാക്കിങ്, ഓര്‍ഡര്‍ മാനേജ്‌മെന്റ്, വിതരണം എന്നിവയുള്‍പ്പെടെ വിവിധ ഘട്ടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശീലനവും തൊഴില്‍ അവസരവും ഇന്‍ക്ലൂസീവ് കിച്ചണ്‍ നല്‍കും.
ഭിന്നശേഷിക്കാർക്കും ബന്ധപ്പെട്ടവര്‍ക്കും തൊഴിലവസരങ്ങള്‍ നല്‍കുന്ന 100 ഔട്ട്‌ലെറ്റുകളുടെ ശൃംഖലയാണ് കേരളത്തിലുടനീളം നടപ്പാക്കുന്നത്. എബിലിറ്റി ബിയോണ്ട് ലിമിറ്റ്സ് എന്ന പദ്ധതിക്കുകീഴില്‍ ഏബിള്‍ പോയിന്റ് എന്ന പേരിലാണ് ഇന്ത്യയിലാദ്യമായി ഭിന്നശേഷിക്കാര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്കും വേണ്ടിയുള്ള ഇത്തരമൊരു പദ്ധതി നടപ്പില്‍വരുന്നത്.
ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, സ്ത്രീകള്‍ നയിക്കുന്ന കുടില്‍വ്യവസായങ്ങൾക്കുള്ള വിപണി ശൃംഖലയും പദ്ധതിയിലുണ്ട്.
ജനസാന്ദ്രതയുള്ള സ്ഥലങ്ങള്‍, ജില്ലാ ഭരണകേന്ദ്രങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, ജില്ല, താലൂക്കാശുപത്രി പരിസരങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ‘ഏബിള്‍ പോയിന്റ്' വില്‍പ്പനശാലകള്‍ക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിനോദസഞ്ചാരകേന്ദ്രങ്ങളിലും പ്രമുഖ ആരാധനാലയ പരിസരങ്ങളിലും യൂണിറ്റുകള്‍ തുടങ്ങും.
ഏബിള്‍ പോയിന്റ് ഗുണഭോക്താക്കള്‍ക്ക് എല്ലാമാസവും പതിനയ്യായിരത്തില്‍ കുറയാത്ത വേതനം ഉറപ്പാക്കും.
ഗുണഭോക്താക്കളെ ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ കണ്ടെത്തി സര്‍ക്കാര്‍ ഏജന്‍സികളെയും എന്‍ജിഒകളെയും സഹകരിപ്പിച്ച് പരിശീലനം നല്‍കും.
ഏബിള്‍ പോയന്റ് യൂണിറ്റുകള്‍ നിര്‍മിക്കാന്‍ വിവിധ കമ്പനികളില്‍നിന്നും എന്‍ജിഒകളില്‍നിന്നും വ്യക്തികളില്‍നിന്നും ലഭിക്കുന്ന സ്പോണ്‍സര്‍ഷിപ്പുകൾ സ്വീകരിക്കും.










0 comments