Deshabhimani

പെരുന്പാവൂർ താലൂക്കാശുപത്രിമുറ്റം മേൽക്കൂരനിർമാണം പാതിവഴിയിൽ നിലച്ചു

Aardram Project

പെരുന്പാവൂർ താലൂക്കാശുപത്രി മുറ്റത്തെ മേൽക്കൂരനിർമാണം പാതിവഴിയിൽ 
നിലച്ചനിലയിൽ

വെബ് ഡെസ്ക്

Published on Oct 05, 2026, 12:49 AM | 1 min read

പെരുമ്പാവൂർ

താലൂക്കാശുപത്രിയുടെ മുൻവശത്തെ മുറ്റം മേൽക്കൂരനിർമാണം പാതിവഴിയിൽ നിലച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ മൂന്നുകോടി ചെലവിൽ ആർദ്രം പദ്ധതിയിലാണ്‌ താലൂക്കാശുപത്രി ഒപി വിഭാഗം പുതുക്കിപ്പണിതത്.


താഴത്തെ നിലയിൽ കാഷ്വാലിറ്റി, ഒപി വിഭാഗം, ലാബ് എന്നിവയും മുകൾനിലയിൽ സൂപ്രണ്ടിന്റെ ഓഫീസും മറ്റ് ഓഫീസുകളും കൂടാതെ ഇഎൻടി, ഡെന്റൽ, നേത്രചികിത്സ വിഭാഗവുമാണ് പ്രവർത്തിക്കുന്നത്. ആശുപത്രിയുടെ മുൻവശം ഗേറ്റും മതിലും മേൽക്കൂരയും നഗരസഭയാണ് ഫണ്ട് വകയിരുത്തി നിർമാണം ആരംഭിച്ചത്. പുതിയ കൗൺസിൽ അധികാരത്തിൽ വന്നശേഷം നിർമാണം നിലച്ചു.


മേൽക്കൂരയില്ലാത്തതിനാൽ മഴ പെയ്താൽ ആശുപത്രിക്ക് മുൻവശം മുഴുവൻ വെള്ളം ഒഴുകും. രോഗികൾക്കും മറ്റും മഴ നനഞ്ഞ്‌ ഡോക്ടർമാരെ കാണേണ്ട സ്ഥിതിയാണ്‌. കോടികൾ ചെലവാക്കി സംസ്ഥാന സർക്കാർ ആശുപത്രിക്കെട്ടിടം നവീകരിച്ചിട്ടും മേൽക്കൂരയുടെ മുകളിൽ ഷീറ്റ് മേയാൻ നഗരസഭാ ഭരണാധികാരികൾക്ക് കഴിയാത്തതിൽ പ്രതിഷേധമുയർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home