വയലാർ അനുസ്മരണം നടത്തി

പെരുമ്പാവൂർ
വളയൻചിറങ്ങര വി എൻ കേശവപിള്ള സ്മാരക വായനശാല സംഘടിപ്പിച്ച വയലാർ അനുസ്മരണവും വയലാർ ഗാനസന്ധ്യയും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം കെ മദനമോഹനൻ അധ്യക്ഷനായി. സിനിമാ നിർമാതാവ് സുഭാഷ് ചന്ദ്രൻ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.
പാട്ടിന്റെ പാലാഴി കോ–ഓർഡിനേറ്റർ കെ എസ് അജയകുമാർ, ചെയർമാൻ കെ ശശികുമാർ, എസ് ശ്രീകുമാർ എന്നിവർ സംസാരിച്ചു. വയലാറിന്റെ സിനിമാ, നാടക ഗാനങ്ങൾ പാട്ടിന്റെ പാലാഴി കൂട്ടായ്മയിലുള്ള 50 ഗായകർ അവതരിപ്പിച്ചു. വാഴക്കുളം വായനശാലയിൽ സംഘടിപ്പിച്ച വയലാർ അനുസ്‌മരണം ഹരി ചെറായി ഉദ്ഘാടനം ചെയ്തു. വയലാർ ഗാനാലാപനവും നടന്നു.
മുൻസിപ്പൽ ലൈബ്രറിയിൽ വായനക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വയലാർ അനുസ്‌മരണം ഡോ. കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ് അദ്ധ്യക്ഷനായി. കോടനാട് നവകേരള വായനശാലയിൽ കുന്നത്തുനാട് താലൂക്ക് ലൈബ്രേറിയൻ പ്രിയ സദാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. സജി കോടനാട്, പി ഡി ഹരികുമാർ എന്നിവർ സംസാരിച്ചു. വയലാർ ഗാനസന്ധ്യയും അരങ്ങേറി. അറയ്ക്കപ്പടി ജയ്ഹിന്ദ് വായനശാലയിൽ എൻ പി അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. എ കെ സജീഷൻ അനുസ്‌മരണം നടത്തി. ജയ്ഹിന്ദ് രാഗമാലിക ഗാനാഞ്ജലിയും നടന്നു.








0 comments