ad
Deshabhimani

എഐ ചിത്രം ‘വാഗ്ദത്ത ഭൂമി’ റിലീസിന് ഒരുങ്ങുന്നു

A complete AI picture

മലയാള എഐ ചിത്രം ‘വാഗ്ദത്ത ഭൂമി’യുടെ ട്രെയിലർ ലോഞ്ച് ചടങ്ങില്‍നിന്ന്

വെബ് ഡെസ്ക്

Published on May 21, 2026, 01:27 AM | 1 min read

കൊച്ചി


മലയാളത്തിലെ ആദ്യ സമ്പൂർണ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ചിത്രവും ഇന്ത്യയിലെ ആദ്യ ആർട്ട് ഹൗസ് എഐ സിനിമയുമായ ‘വാഗ്ദത്ത ഭൂമി’ തിയറ്റർ റിലീസിന് ഒരുങ്ങുന്നു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു.


ഷാജു വാലപ്പൻ നിർമിച്ച ചിത്രത്തിന്റെ രചന, അനിമേഷൻ, സംവിധാനം എന്നിവ സിദ്ദിഖ്‌ പറവൂർ ആണ് നിര്‍വഹിച്ചത്. മണ്ണിനോടുള്ള കർഷകന്റെ ആത്മബന്ധവും ആധുനികകാലത്തെ യുവതലമുറയുടെ വിദേശ കുടിയേറ്റവും തമ്മിലുള്ള ആത്മസംഘർഷമാണ് ചിത്രത്തിന്റെ പ്രമേയം. ചടങ്ങിൽ ഷാജു വാലപ്പൻ, സിദ്ദിഖ് പറവൂർ, ഡോ. അനശ്വര, ജലീൽ ബാദുഷ, തേക്കിൻകാട് ജോസഫ്, ലിൻസി ഷാജു വാലപ്പൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home