ad
Deshabhimani

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എസ്ഐബി മിറര്‍ പ്ലസ് വഴി വീടുകളിലേക്ക് വിഷുക്കൈനീട്ടം

south indian bank
വെബ് ഡെസ്ക്

Published on Apr 14, 2026, 07:25 PM | 1 min read

കൊച്ചി : വിഷുക്കൈനീട്ടത്തിനായി പ്രത്യേക സംവിധാനമൊരുക്കി കേരളത്തിലെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക്. ലോകത്തെവിടെ നിന്നും കൈനീട്ടം മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാനടക്കമുള്ള സംവിധാനമാണ് എസ്ഐബി മിറര്‍ പ്ലസ് ആപ്പില്‍ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം വഴി വിഷുവിന്റെ അന്ന് രാവിലെ തന്നെ കൈനീട്ടം നല്‍കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. സൗത്ത് ഇന്ത്യന്‍ബാങ്ക് അക്കൗണ്ടുകളിലേക്കും മറ്റ് അക്കൗണ്ടുകളിലേക്കും വിഷുക്കൈനീട്ടം അയക്കാന്‍ സാധിക്കും.


ഉപഭോക്താക്കള്‍ക്ക് എസ്ഐബി മിറര്‍ പ്ലസ് ആപ്പില്‍ ലോഗിന്‍ ചെയ്ത് 'വിഷു കൈനീട്ടം' എന്ന വിഭാഗത്തില്‍ സ്വീകര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കിയ ശേഷം ഇടപാട് ഉറപ്പാക്കി എം പിന്‍ (MPIN) നല്‍കി ഉപയോഗിക്കാം. ഏപ്രില്‍ 14ന് വൈകിട്ട് വരെ സൗകര്യം ലഭ്യമാകും. എസ്ഐബി ഉപഭോക്താക്കളല്ലാത്തവര്‍ക്കും ഓൺലൈനായി ഒരു സേവിങ്ങ്‌സ് അക്കൗണ്ട് ആരംഭിച്ച് എസ്ഐബി മിറര്‍ പ്ലസ് ആപ്പ് ഉപയോഗിച്ച് അവസരം വിനിയോഗിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home