Deshabhimani

ടിവി സെന്റർ ജങ്‌ഷനിലെ ഗതാഗതക്കുരുക്കിനെതിരെ 
സിഐടിയു പ്രതിഷേധം ​

CITU

ടിവി സെന്റർ ജങ്‌ഷനിലെ ഗതാഗതക്കുരുക്കിനെതിരെ സിഐടിയു സംഘടിപ്പിച്ച പ്രതിഷേധസായാഹ്നം ഏരിയ സെക്രട്ടറി എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 08, 2026, 02:02 AM | 1 min read

കാക്കനാട്


മെട്രോ നിർമാണത്തിന്റെ ഭാഗമായി സീപോർട്ട്–എയർപോർട്ട് റോഡിൽ ടിവി സെന്ററിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ പ്രതിഷേധസായാഹ്നം സംഘടിപ്പിച്ചു. യു ടേൺ വേണ്ട, ജനങ്ങൾക്ക് നേരെ പോകണം, ടിവി സെന്ററിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, തുതിയൂർ റോഡ് വീതി കൂട്ടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സിഐടിയു വെസ്റ്റ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ഈച്ചമുക്കിൽ പ്രതിഷേധം സംഘടിപ്പിച്ചത്.


സിഐടിയു തൃക്കാക്കര ഏരിയ സെക്രട്ടറി എ എൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ എ നജീബ്, സി ബിജുമോൻ, എം എം നാസർ, പി ആർ അജിത്, എം എം ശരീഫ്, കെ പി ശിവൻ, ഇ എം മജീദ് എന്നിവർ സംസാരിച്ചു. കാക്കനാട്ടുനിന്നുള്ള വാഹനങ്ങൾ തുതിയൂർ ഭാഗത്തേക്ക് തിരിയുന്നതിന് ടിവി സെന്ററിൽ ഏർപ്പെടുത്തിയ നിയന്ത്രണംമൂലം വാഹനങ്ങൾ യു ടേൺ എടുത്ത് സഞ്ചരിക്കേണ്ടിവരുന്നതും വീതികുറഞ്ഞ റോഡിൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ കഴിയാത്തത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയതായി സമരക്കാർ ആരോപിച്ചു. തുതിയൂർ റോഡ് വീതി കൂട്ടണമെന്നും എംഎൽഎയും എംപിമാരും പ്രശ്‌നത്തിൽ ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home