ad
Deshabhimani

എൻ വി ചാക്കോയെ അനുസ്മരിച്ചു

 n v chacko

പൂതൃക്ക പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച എൻ വി ചാക്കോ അനുസ്മരണം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കെ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 17, 2026, 01:43 AM | 1 min read

കോലഞ്ചേരി


സ്വാതന്ത്ര്യസമരസേനാനിയും തിരുവിതാംകൂർ, തിരു- കൊച്ചി നിയമസഭാംഗവുമായിരുന്ന

എൻ വി ചാക്കോയുടെ 50–-ാം അനുസ്മരണം പൂതൃക്ക പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തി.


വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കെ ജോർജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി എം ജേക്കബ് അധ്യക്ഷനായി.


പൂതൃക്ക പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ജോൺ ജോസഫ് ഡോക്യുമെന്ററി പ്രകാശിപ്പിച്ചു. ബി ആർ മേനോൻ അനുസ്മരണ പ്രഭാഷണം നടത്തി. റോയി വള്ളിക്കാട്ടിൽ എഴുതിയ എൻ വി ചാക്കോയുടെ ജീവചരിത്രം വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ജോസഫ്, ഷാന്റി ഷിബു, ജോജി വർഗീസ്, ജോർജ് ജേക്കബ്, കൃഷ്ണകുമാർ, കെ പി സാജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home