ലോക പൊലീസ് ഗെയിംസ്
സ്വർണമെഡൽ ജേതാവിന് സ്വീകരണം

അജയ് തങ്കച്ചന് കൊച്ചി വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണം
കൊച്ചി
ബിർമിങ്ഹാമിൽ നടന്ന ലോക പൊലീസ് ഗെയിംസില്‍ കരാട്ടെയിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളിതാരം അജയ് തങ്കച്ചന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ ഒളിമ്പിക് അസോസിയേഷനും ജില്ലാ കരാട്ടെ ദൊ അസോസിയേഷനും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്.
ഉത്തരാഖണ്ഡില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് അജയ് തങ്കച്ചന്‍.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ കൺവീനർ ജോയി പോൾ, ജില്ലാ കരാട്ടെ ദൊ അസോസിയേഷൻ ഭാരവാഹികളായ ബിജു പീറ്റർ, ആൻ മരിയ ഷാജൻ, മുഹമ്മദ് ഷാഫി, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധി സജീവ് എസ് നായർ എന്നിവർ സംസാരിച്ചു.









0 comments