കായിക രംഗത്തെ സംരക്ഷിക്കാന്‍
കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധം

സ്പോര്‍ട്സ് കൗണ്‍സില്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിൽ നടന്ന പ്രതിഷേധം
കൊച്ചി
സ്പോർട്സ് കൗൺസിൽ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിലുകള്‍ സംരക്ഷിക്കുക, കായിക ദിനാചരണം സ്പോർട്സ് കൗൺസില്‍ നേതൃത്വത്തിൽ സംഘടിപ്പിക്കുക, തൃശൂർ സ്കൂൾ കായിക മേളയിൽ മേൽക്കൂര തകർന്ന സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാരുടെ പേരിൽ നടപടിയെടുക്കുക, സ്കൂൾ കായികമേള അലങ്കോലമാക്കിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമരം കിക്ക് ബോക്സിങ് ദേശീയ മെഡല്‍ ജേതാവും മഹാരാജാസ് കോളേജ് ചെയർമാനുമായ വി പ്രിനീൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എ ആർ രഞ്ജിത്ത് അധ്യക്ഷനായി. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം വി എ സക്കീർ ഹുസൈൻ, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗങ്ങളായ മേരി ജോർജ്ജ് തോട്ടം, എന്‍ എം രാജേന്ദ്രൻ, തായ്ക്വണ്ടോ അസോസിയേഷൻ പ്രസിഡന്റ് എസ് മുരുകൻ തുടങ്ങിയവരും കായിക താരങ്ങളും പങ്കെടുത്തു.









0 comments