ad
Deshabhimani

തൊഴിലുറപ്പ്‌ അട്ടിമറി ഗ്രാമീണജീവിതം 
ഇരുളടയും

തൊഴിലുറപ്പ്‌ അട്ടിമറി
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൽപ്പറ്റ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാർ നടപടി ജില്ലയിലെ ഗ്രാമീണജീവിതം തകർക്കും. 125 തൊഴിൽദിനമെന്ന പൊള്ളയായ വാഗ്‌ദാനം നൽകി ആവശ്യത്തിനനുസരിച്ച്‌ തൊഴിൽ എന്ന സംവിധാനം നടപ്പാക്കുകയാണ്‌. നിലവിൽ ലഭ്യമാകുന്ന തൊഴിൽദിനങ്ങൾപോലും തൊഴിലാളികൾക്ക്‌ ലഭിക്കാത്ത സാഹചര്യമാണ്‌ ഇതിലൂടെ ഉണ്ടാകുക. കേന്ദ്ര നടപടി ജില്ലയിലെ ഗോത്രവിഭാഗങ്ങളുടെയും ഗ്രാമീണ കുടുംബങ്ങളുടെയും ജീവിതം പ്രതിസന്ധിയിലാക്കും. ഒന്നരലക്ഷത്തോളം കുടുംബങ്ങളാണ്‌ ജില്ലയിൽ പദ്ധതിയിലുള്ളത്‌. ഇതിൽ 1,05,000 കുടുംബങ്ങൾ സ്ഥിരമായി തൊഴിലെടുക്കുന്നുണ്ട്‌. 36,000 ആദിവാസി കുടുംബങ്ങൾ രജിസ്‌റ്റർ ചെയ്‌തതിൽ 22,000 കുടുംബങ്ങളും മുടങ്ങാതെ പണിയെടുക്കുന്നു. ഇവരുടെ ഏക ഉപജീവനമാർഗമാണ്‌ തൊഴിലുറപ്പ്‌. മുൻവർഷങ്ങളിൽ കാൽലക്ഷത്തോളം കുടുംബങ്ങൾക്ക്‌ നൂറ്‌ തൊഴിൽ ലഭിച്ചു. ഇതിൽ ഭൂരിപക്ഷം കുടുംബങ്ങളും ആദിവാസി വിഭാഗങ്ങളിലുള്ളവരാണ്‌. രാജ്യത്തുതന്നെ ഏറ്റവും നല്ലനിലയിൽ പദ്ധതി നടപ്പാക്കുന്ന ജില്ലയാണ്‌ വയനാട്‌. പുതിയ നിയമപ്രകാരം കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡപ്രകാരമേ പദ്ധതി നടപ്പാക്കാനാകൂ. 60:40 എന്ന പ്രകാരം കേന്ദ്ര–സംസ്ഥാന സർക്കാരുകൾ പദ്ധതിവിഹിതം പങ്കിടണം എന്നതാണ്‌ മറ്റൊരുനിബന്ധന. എന്നാൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പുതിയ ബജറ്റിൽ സംസ്ഥാന വിഹിതമായി 2090.96 കോടി രൂപ വേണ്ടിടത്ത്‌ 1422.60 കോടി മാത്രമാണ്‌ നീക്കിവച്ചിട്ടുള്ളത്‌. ഇത്‌ തൊഴിൽദിനങ്ങളെ ബാധിക്കും. കേന്ദ്ര സർക്കാർ മാതൃകയിൽ സംസ്ഥാന സർക്കാരും നീങ്ങുന്നതായാണ്‌ ബജറ്റിൽ ഫണ്ട്‌ വെട്ടിക്കുറച്ചതിലൂടെ വ്യക്തമാകുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home