വീടിനുള്ളിൽ പുലി മുറി പൂട്ടി വീട്ടുടമ

ഗൂഡല്ലൂർ നീലഗിരി മസിനഗുഡി മായാറിൽ വീടിനുള്ളിൽ കയറിയ പുലിയെ മുറിയിലിട്ട് പൂട്ടി വീട്ടുടമ. ശിവവപ്പ ഉന്നതിയിൽ ശിവകുമാറിന്റെ വീട്ടിൽ ബുധൻ രാത്രി ഒമ്പതരയോടെയാണ് പുലി കയറിയത്. വളർത്തുനായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പുലി വീടിനുള്ളിൽ കടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ശിവകുമാർ പുലി കയറിയ മുറിയുടെ വാതിൽ പുറത്തുനിന്ന് അടയ്‌ക്കുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മസിനഗുഡി വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ കൂട്ടിലാക്കി. തുടർന്ന് വ്യാഴം പുലർച്ചെ രണ്ടരയോടെ ഉൾവനത്തിൽ തുറന്നുവിട്ടു. പ്രദേശത്ത് പുലി സ്ഥിരമായി ഇറങ്ങാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പുലി വീട്ടിൽ കയറിയതറിഞ്ഞ് പ്രദേശവാസികൾ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു.










0 comments