പാടങ്ങൾ ഒരുങ്ങുന്നു ഇനി നഞ്ചകൃഷിക്കാലം

മാനന്തവാടി മഴക്കുറവിലും നഞ്ചക്കൃഷിയുടെ ഒരുക്കം ആരംഭിച്ചിരിക്കയാണ് കര്‍ഷകര്‍. ട്രാക്ടറുകള്‍ ഉപയോഗിച്ച് പാടങ്ങള്‍ ഉഴുതുമറിക്കുന്ന കാഴ്‌ചയാണ് എങ്ങും. നിലമൊരുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഞാറുനടീല്‍ ആരംഭിക്കും. മാനന്തവാടിയിലെ പ്രധാന പാടശേഖരങ്ങളായ വേമം, കൊയിലേരി, ആറാട്ടുതറ എന്നിവിടങ്ങളിൽ നിലമൊരുക്കല്‍ അതിവേഗം നടക്കുകയാണ്. ഐആര്‍ ഇരുപത്, ഉമ, ആയിരംകണ്ണി, ആതിര, കുള്ളന്‍ ആതിര, പവിഴം തുടങ്ങിയ നെല്‍വിത്തിനങ്ങളാണ് കര്‍ഷകര്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ചെലവ് കുറയ്‌ക്കുന്നതിനായി നേരിട്ട് വിത്തുവിതയ്‌ക്കുന്ന രീതിയാണ് പിന്തുടരുന്നത്. വരുന്ന ആഴ്‌ചകളില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ചായിരിക്കും നടീല്‍.










0 comments