ad
Deshabhimani

മുതുമല തളിർത്തു

മൃഗങ്ങൾ പാതയോരത്തേക്ക്‌

മുതുമല
വെബ് ഡെസ്ക്

Published on Jun 18, 2026, 01:00 AM | 1 min read

ഗൂഡല്ലൂർ കടുത്ത വരൾച്ചയ്‌ക്കൊടുവിൽ മുതുമല വനമേഖല പച്ചപ്പണിഞ്ഞതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ തിരിച്ചെത്തുന്നു. ഗൂഡല്ലൂർ-–ഊട്ടി-–മൈസൂരു ദേശീയപാതയോരത്ത്‌ കഴിഞ്ഞദിവസങ്ങളിൽ രാവിലെയും വൈകിട്ടും കാട്ടാനകൾ അടക്കമുള്ളവയെ കാണാനായി. വേനൽ കടുത്തപ്പോൾ പുല്ലും ചെടികളും പൂർണമായും ഉണങ്ങിയിരുന്നു. ഇതേത്തുടർന്ന്‌ ആന, മാൻ, കാട്ടുപോത്ത്‌ അടക്കമുള്ളവ ഉൾവനങ്ങളിലേക്കും മുത്തങ്ങ, ബന്ദിപ്പൂർ മേഖലകളിലേക്കും മാറിയിരുന്നു. എന്നാൽ, വേനൽമഴയിൽ വനം തളിർത്തതോടെയാണ്‌ വന്യജീവികൾ കൂട്ടത്തോടെ തിരിച്ചെത്തിയത്‌. എന്നാൽ, മൃഗങ്ങളെ കണ്ടാൽ വാഹനം നിർത്താനോ പുറത്തിറങ്ങി ചിത്രങ്ങൾ പകർത്താനോ പാടില്ലെന്ന്‌ വനംവകുപ്പ്‌ കർശന നിർദേശം നൽകി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വനപാതയിൽ വനംവകുപ്പിന്റെ പ്രത്യേക പട്രോളിങ്‌ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home