print edition ജയിൽവകുപ്പിലെ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം ട്രിബ്യൂണൽ തടഞ്ഞു

കണ്ണൂർ: ഭരണമാറ്റം മുൻനിർത്തി ജയിൽ വകുപ്പിൽ നടത്തിയ മിന്നൽ സ്ഥലംമാറ്റങ്ങൾ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽനിന്നടക്കം നടത്തിയ 15 സ്ഥലംമാറ്റങ്ങളാണ് ട്രിബ്യൂണൽ തടഞ്ഞത്. ചിറ്റൂരിലേക്ക് അന്യായമായി മാറ്റിയതിനെതിരെ കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിൽ ഉദ്യോഗസ്ഥൻ സി പി അഖിൽ നൽകിയ പരാതിയിലാണ് നടപടി.
ഉത്തരമേഖലയിലെ വിവിധ ജയിൽ ഓഫീസർമാരെ സൗകര്യാർഥം മറ്റിടങ്ങളിലേക്ക് മാറ്റുന്നെന്ന് കാട്ടി 11നാണ് ഉത്തരവിറങ്ങിയത്. 10ന് ജയിൽ ആസ്ഥാനത്തുനിന്ന് കിട്ടിയ ഇ മെയിലിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. ഇത് രാഷ്ട്രീയപ്രേരിതമാണെന്ന് അന്നുതന്നെ ആക്ഷേപമുയർന്നിരുന്നു.
അസി. ജയിൽ ഓഫീസർമാരായ പി പി അബ്ദുൾ നാസർ (ചീമേനി), വി വിനീഷ് (കണ്ണൂർ ജില്ലാ ജയിൽ), പി കെ ആരിഫ് (കണ്ണൂർ സെൻട്രൽ ജയിൽ), ഡെപ്യൂട്ടി പ്രബേഷൻ ഓഫീസർമാരായ കെ ഇ അനൂപൻ (കണ്ണൂർ ജില്ലാ ജയിൽ), വി പി ഹരിദാസൻ (കാഞ്ഞങ്ങാട്), പി മഹേശൻ (കൂത്തുപറന്പ്), സി സതീഷ് (ചിറ്റൂർ), പി വിനോദ് കുമാർ (കോഴിക്കോട്), ജയസുധീർ ചെറുതോട് (കണ്ണൂർ സെൻട്രൽ ജയിൽ), ടി വി സുധീർ കുമാർ (തിരൂർ), കെ ഷിംജിത്ത് (കണ്ണൂർ സെൻട്രൽ ജയിൽ), കെ പ്രതീഷ് (കോഴിക്കോട്), വി സി ജാഫർ (കണ്ണൂർ സെൻട്രൽ ജയിൽ), എസ് വിത്സൻ (ചിറ്റൂർ), സി പി അഖിൽ (കോഴിക്കോട്), എം കെ രാജേഷ് (വൈത്തിരി), എ കെ ഷിനോജ് (കണ്ണൂർ സെൻട്രൽ ജയിൽ), സി ശ്രീജിത്ത് (കാസർകോട്) എന്നിവരെയാണ് സ്ഥലം മാറ്റിയത്.









0 comments