ad
Deshabhimani

വിദ്യാർഥികൾക്ക്‌ സ്‌മരണാഞ്ജലി ഓർമകൾ നെഞ്ചേറ്റി 
വെള്ളാർമലയുടെ അധ്യാപകർ

സ്‌മരണാഞ്ജലി
വെബ് ഡെസ്ക്

Published on Jul 31, 2026, 12:00 AM | 1 min read

ചൂരൽമല ക്ലാസ്‌ മുറികളിലെ മുഖങ്ങളായിരുന്നു അവരുടെ മനസ്സ്‌ നിറയെ. പാഠം ചൊല്ലിക്കൊടുത്ത പ്രിയശിഷ്യരുടെ ചിത്രങ്ങൾക്കുമുന്നിൽ വെള്ളാർമലയിലെ അധ്യാപകർ ദുഃഖമടക്കിനിന്നു. ചൂരൽമലയിൽ തകർന്ന സ്‌കൂളിനരികിൽ വിദ്യാർഥികളെ ഒഴുക്കിക്കൊണ്ടുപോയ പുന്നപ്പുഴയുടെ തീരത്ത്‌ അവർ വീണ്ടുമെത്തി. സ്‌കൂളിന്‌ അഭിമുഖമായി വച്ച വിദ്യാർഥികളുടെ ചിത്രത്തിൽ പൂക്കളർപ്പിച്ച്‌, ദുരന്തം കൊണ്ടുപോയ 43 ശിഷ്യരുടെ ഓർമകൾ നെഞ്ചേറ്റി. ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പ്രധാനാധ്യാപിക ജസ്‌നയുടെ നേതൃത്വത്തിലായിരുന്നു അധ്യാപകർ ചൂരൽമലയിലേക്ക്‌ എത്തിയത്‌. വയനാട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി വി മൻമോഹൻ, വെള്ളാർമല ജിവിഎച്ച്‌എസ്‌എസിലെ മുൻ അധ്യാപകൻ വി ഉണ്ണിക്കൃഷ്‌ണൻ, മേപ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല ഹംസ, പഞ്ചായത്ത്‌ അംഗങ്ങളായ കെ കെ സഹദ്‌, ഷൈജ ബേബി, സി സീനത്ത്‌ ഉൾപ്പെടെയുള്ളവരും അനുസ്‌മരണത്തിനെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home