ad
Deshabhimani

 അപകടം തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറിയിൽ

സ്‌കൂളിന്റെ സംരക്ഷണ ഭിത്തി
നിർമാണത്തിനിടയിൽ തകർന്നു

സംരക്ഷണ ഭിത്തി
നിർമാണത്തിനിടയിൽ തകർന്നു
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

മാനന്തവാടി തലപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മാണത്തിനിടെ സംരക്ഷണഭിത്തി തകര്‍ന്നു. കരിങ്കല്ലിൽ നിർമിക്കുന്ന സംരക്ഷണഭിത്തിയുടെ ഒരുഭാഗം തിങ്കള്‍ ഉച്ചയോടെയാണ്‌ ഇടിഞ്ഞത്‌. അശാസ്ത്രീയ മണ്ണെടുപ്പും കാലവര്‍ഷത്തിലുള്ള നിര്‍മാണവുമാണ് മതിലിടിയാന്‍ കാരണമെന്ന ആക്ഷേപമുയർന്നു. മഴക്ക് മുന്പേ പൂർത്തിയാക്കേണ്ട നിര്‍മാണമായിരുന്നു. 30 ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ്‌ മതില്‍ നിര്‍മാണം. മതിൽ തകര്‍ന്നത്‌ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം ക്ലാസ്‌ മുറികൾക്ക്‌ ഭീഷണിയാണ്‌. പഴയ സംരക്ഷണഭിത്തിക്കും ബലക്ഷയമുണ്ടായി. ആയിരത്തോളം വിദ്യാര്‍ഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്‌. റവന്യു അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റി സുരക്ഷിതമായി സംരക്ഷണഭിത്തി നിര്‍മാണം അതിവേഗത്തിൽ പൂർത്തിയാക്കണമെന്ന്‌ രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home