ad
Deshabhimani

‘ലൈഫ്‌’ പൊളിക്കൽ

ആശങ്കയിൽ 
21,719 കുടുംബം

‘ലൈഫ്‌’
വെബ് ഡെസ്ക്

Published on Jun 26, 2026, 12:01 AM | 1 min read

കൽപ്പറ്റ ലൈഫ്‌ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാർ തീരുമാനത്തിലൂടെ ജില്ലയിൽ അനിശ്‌ചിതത്വത്തിലാകുന്നത്‌ സ്വപ്‌നഭവനം പ്രതീക്ഷിച്ച 21,719 കുടുംബം. എല്ലാവർക്കും അടച്ചുറപ്പുള്ള ഭവനം ലക്ഷ്യമിട്ട്‌ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ച പദ്ധതി യുഡിഎഫ്‌ പാതിവഴിയിൽ ഉപേക്ഷിക്കുമ്പോൾ നിർമാണം ആരംഭിച്ച 6640 വീടിന്റെ പൂർത്തീകരണം ഇനിയെങ്ങനെയെന്നതിൽ വ്യക്തതയില്ല.എല്ലാ ഭവനരഹിതർക്കും ഭൂരഹിത ഭവനരഹിതർക്കും അടച്ചുറപ്പുള്ള പാർപ്പിടം ലക്ഷ്യമിട്ട്‌ പത്തുവർഷത്തിനുള്ളിൽ 24,780 വീടാണ്‌ എൽഡിഎഫ്‌ സർക്കാർ ജില്ലയിൽ സമ്മാനിച്ചത്‌. ആകെ 31,420 വീടിന്റെ കരാറിൽ ഒപ്പിട്ടു. കരാറിൽ ഒപ്പിട്ടതിൽ 1722 വീടിന്റെ നിർമാണം ആരംഭിക്കാനിരിക്കെയാണ്‌ ലൈഫിന് യുഡിഎഫ്‌ സർക്കാർ വിലങ്ങുതടിയിടുന്നത്‌. കരാർ ഒപ്പിട്ടതിൽ 721 വീട്‌ നിർമാണം തുടങ്ങിയിരുന്നു. 1322 വീട്‌ അടിത്തറയുടെ പ്രവൃത്തിയിലാണ്‌. 1144 വീട്‌ ലിന്റൽവരെയായി. 1721 വീടിന്റെ പ്രവൃത്തി മേൽക്കൂരവരെയെത്തി. ബാക്കി പ്രവൃത്തി എങ്ങനെ പൂർത്തീകരിക്കുമെന്ന്‌ അറിയാതെ നിസ്സഹായരാണ്‌ 6640 കുടുംബങ്ങൾ. നിലവിൽ കരാർ ഒപ്പിട്ടവർക്ക്‌ പുറമേ 15,079 കുടുംബങ്ങൾകൂടി ഗുണഭോക്തൃപട്ടികയിലുണ്ട്‌. ഒരു വീടിന്‌ 72,000 രൂപ മാത്രം ലഭിക്കുന്ന കേന്ദ്ര ഭവനപദ്ധതി ഗുണഭോക്താക്കളെയും ലൈഫിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപയുടെ ആനുകൂല്യം നൽകിയാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി നടപ്പാക്കിയത്‌. ജനറൽ വിഭാഗത്തിന്‌ നാലുലക്ഷംരൂപ നൽകുന്പോൾ എസ്‌സി–എസ്‌ടി വിഭാഗത്തിന്‌ ആറുലക്ഷമാണ്‌ നൽകിയത്‌. സംസ്ഥാനത്താകെ 6,09,514 വീട്‌ അനുവദിച്ചതിൽ 5,02,401 വീടിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്‌. നിർമാണമാരംഭിച്ച 1,07,113 വീടിന്റെ പൂർത്തീകരണമാണ്‌ സംസ്ഥാനത്താകെ അനിശ്‌ചിതത്വത്തിലുള്ളത്‌. അധികാരത്തിലെത്തിയാൽ പദ്ധതി അവസാനിപ്പിക്കുമെന്നാണ്‌ യുഡിഎഫ്‌ നേതാക്കൾ പറഞ്ഞത്‌. സംസ്ഥാന ബജറ്റിൽ ലൈഫ്‌ ഭവനപദ്ധതിക്കായി പണവും അനുവദിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home