ad
Deshabhimani

കോൺഗ്രസിന്റെ അനധികൃത നിർമാണം: സിപിഐ എം പ്രതിഷേധ സമരം നടത്തി

Cpim Protest

കൈതാരം സ്കൂൾ കവലയിൽ കോൺഗ്രസിന്റെ അനധികൃത ഷെഡ് നിർമാണത്തിനെതിരെ സിപിഐ എം കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഏരിയ കമ്മിറ്റി അംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 26, 2026, 01:04 AM | 1 min read

പറവൂർ

​കൈതാരം സ്കൂൾ കവലയിൽ പിഡബ്ള്യുഡി റോഡിനരികിൽ അനധികൃത ഷെഡ് നിർമിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം സിപിഐ എം പ്രവർത്തകർ തടഞ്ഞു. വെള്ളി രാവിലെയാണ് സംഭവം. ബസ് കാത്തിരിപ്പ്‌ കേന്ദ്രം നിർമിക്കുന്നുവെന്ന വ്യാജേനയാണ് കോൺക്രീറ്റ് തൂണുകൾ ഇറക്കി നിർമാണം തുടങ്ങിയത്. ഇവർ ഷെഡ് നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായി കൈതാരം സഹകരണബാങ്കിന്റെ ബസ് കാത്തിരിപ്പുകേന്ദ്രമുണ്ട്.


ആയിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ തൊട്ടടുത്താണ്. ഷെഡ് നിർമിച്ചാൽ മദ്യപാനികളുടേയും സാമൂഹ്യവിരുദ്ധരുടേയും താവളമാകുമെന്ന ഭയം നാട്ടുകാർക്കുണ്ട്. മൂന്നുമാസം മുമ്പ് ഇതേസ്ഥലത്ത് ഷെഡ് നിർമിക്കാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനെതിരെ പരാതി ഉയരുകയും പൊലീസിൽ തീർപ്പുണ്ടാക്കുകയും ചെയ്തതാണ്. ഇത് മറികടന്നാണ് അനധിക്യത ഷെഡ്‌ നിർമിക്കാനുള്ള ശ്രമം വീണ്ടും നടന്നത്.


പിഡബ്ള്യുഡി അധികൃതരുടെ അനുമതിയില്ലാതെ നടക്കുന്ന അനധികൃത നിർമാണം തടയണമെന്നാവശ്യപ്പെട്ട് സിപിഐ എം കോട്ടുവള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈതാരത്ത് പ്രതിഷേധ സമരം നടത്തി. ഏരിയ കമ്മിറ്റിയംഗം പി കെ സോമൻ ഉദ്ഘാടനം ചെയ്തു. എൻ എസ് മനോജ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ എസ് ഷാജി, കെ കെ സതീശൻ, കെ വി രവീന്ദ്രൻ, കെ എസ് സജീവൻ, കെ എം ജോർജ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home