ad
Deshabhimani

സെൻസസിന്റെ മറവിൽ പൊതുവിദ്യാഭ്യാസം തകർക്കരുത്‌ വിദ്യാലയങ്ങളിൽ
അധ്യാപക ശൃംഖല ​

അധ്യാപക ശൃംഖല
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

കൽപ്പറ്റ ദേശീയ സെൻസസിന്റെ പേരിൽ പൊതുവിദ്യാലയങ്ങളെ തകർക്കരുതെന്ന മുദ്രാവാക്യം ഉയർത്തി കെഎസ്‌ടിഎ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പ്രതിഷേധ ശൃംഖല നടത്തി. സെൻസസ്‌ ചുമതലയുള്ള അധ്യാപകർക്ക് പകരം ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച്‌ കുട്ടികളുടെ പഠനസമയം നഷ്ടപ്പെടാതെ സംരക്ഷിക്കുക, സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ഓഫ് അനുവദിക്കുക, സെൻസസിന്റെ പേരിൽ തടഞ്ഞുവച്ച സ്ഥലംമാറ്റങ്ങൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ നടത്തിയ പ്രക്ഷോഭങ്ങളുടെയും ഇടപെടലിന്റെയും തുടർച്ചയായിട്ടായിരുന്നു പ്രതിഷേധ ശൃംഖല. കൽപ്പറ ജിവിഎച്ച്എസ്എസിൽ കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി ഉമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം പി അനൂപ്, ജിസി വനജ, പി ടി സജീവൻ എന്നിവർ സംസാരിച്ചു. ഹനീഫ സ്വാഗതവും കെ രജിത നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home