ad
Deshabhimani

 ഇന്ത്യ–യുഎസ്‌ കരാറിൽ പ്രതിഷേധം

ജനദ്രോഹ കരാറിനെതിരെ കർഷകർ

 ഇന്ത്യ–യുഎസ്‌ കരാറിൽ പ്രതിഷേധം
വെബ് ഡെസ്ക്

Published on Jul 23, 2026, 12:02 AM | 2 min read

കൽപ്പറ്റ കർഷകവിരുദ്ധമായ ഇന്ത്യ–യുഎസ്‌ വ്യാപാര കരാറിനെതിരെ കർഷകസംഘം നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധ മാർച്ച്‌ നടത്തി. കുറഞ്ഞ വിലയിൽ വിദേശ കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യാൻ അനുവദിക്കുന്ന കരാർ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിതം തകർക്കും. രാജ്യത്തിന്റെ കാർഷിക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ കനത്ത ആഘാതം സൃഷ്‌ടിക്കും. നിർദിഷ്ട വ്യാപാര കരാർ ഉപേക്ഷിക്കണമെന്നും കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു മാർച്ച്. യുഎസ്‌ പ്രസിഡന്റ്‌ ട്രംപിന്റെയും നരേന്ദ്ര മോദിയുടെയും കോലം കത്തിച്ചു. കൽപ്പറ്റ ഹെഡ്പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ്‌ എ സുരേഷ് ഉദ്ഘാടനംചെയ്തു. ജെയിന്‍ ആന്റണി അധ്യക്ഷനായി. കെ മുഹമ്മദ്കുട്ടി, സി കെ ശിവരാമൻ, പി എം ഷംസുദ്ദീൻ, വി എം റഷീദ്, പി വി കുര്യാക്കോസ്, പി പി ഹൈദ്രു എന്നിവർ സംസാരിച്ചു. കെ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. വൈത്തിരിയിൽ കെ എൻ ഗോപിനാഥൻ ഉദ്ഘാടനംചെയ്തു. പി ഡി ദാസൻ അധ്യക്ഷനായി. ഭരതൻ, എൻ ചന്ദ്രൻ, സുധീർ എന്നിവർ സംസാരിച്ചു. എ ഗഫൂർ സ്വാഗതവും അപ്പുക്കുട്ടൻ നായർ നന്ദിയും പറഞ്ഞു. പുൽപ്പള്ളിയിൽ ഏരിയാ പ്രസിഡന്റ്‌ സണ്ണി ജോസഫ്, സെക്രട്ടറി ടി കെ ശിവൻ, സി പി വിൻസെന്റ്, ശരത് ചന്ദ്രകുമാർ, പാക്കം ബാബു എന്നിവർ സംസാരിച്ചു. പനമരത്ത് ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് ഉദ്ഘാടനംചെയ്തു. ജോഷി മുണ്ടയ്‌ക്കല്‍ അധ്യക്ഷനായി. എം എ ചാക്കോ, പി സി ബെന്നി, സുധീര്‍ കുമാര്‍, ലത വിജയന്‍, കെ വി പ്രദീപ്, കെ സുരേഷ്, വി പി പ്രേംപ്രകാശ്, അഗസ്റ്റ്യന്‍ നടവയല്‍, ശൈലേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടിയില്‍ ജില്ലാ എക്‌സിക്യൂട്ടീവംഗം ജസ്റ്റിന്‍ ബേബി ഉദ്ഘാടനംചെയ്തു. എ വി മാത്യു അധ്യക്ഷനായി. എന്‍ എം ആന്റണി, കെ എം വര്‍ക്കി, വി കെ തുളസീദാസ്, പി ടി ബേബി, സണ്ണി ജോര്‍ജ്‌, രാജു മൈക്കിള്‍ എന്നിവര്‍ സംസാരിച്ചു. കമ്പളക്കാട് എ സുരേഷ് ഉദ്ഘാടനംചെയ്തു. ജോസ് പാറപ്പുറം അധ്യക്ഷനായി. കെ സി ജോസഫ് സ്വാഗതവും പി ജെ സണ്ണി നന്ദിയും പറഞ്ഞു. മീനങ്ങാടിയിൽ ജില്ലാ ട്രഷറർ എൻ പി കുഞ്ഞുമോൾ ഉദ്‌ഘാടനം ചെയ്‌തു. ടി ടി സ്‌കറിയ അധ്യക്ഷനായി. ലതാ ശശി, പി വി സുരേന്ദ്രൻ, കെ ടി ബിനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home