തിരുനെല്ലിയിൽ കമ്പളനാട്ടി സംഘടിപ്പിച്ചു

തിരുനെല്ലി കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തൃശിലേരിയിൽ കമ്പളനാട്ടി സംഘടിപ്പിച്ചു. കാർഷിക സംസ്‌കൃതിയുടെ പാരമ്പര്യം വിളിച്ചോതുന്ന നടീൽ ഉത്സവത്തിൽ നിരവധിപ്പേർ പങ്കെടുത്തു. കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും പുതുതലമുറയ്‌ക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടായിരുന്നു പരിപാടി. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ നെൽതൈകൾ നട്ട് ഉദ്ഘാടനംചെയ്‌തു. കൃഷിവകുപ്പ് ശ്രമശക്തി സംസ്ഥാനതല അവാര്‍ഡ് നേടിയ തിരുനെല്ലി സ്വദേശി കെ എസ് ശ്രിനോജിനെയും, മികച്ച ജെഎൽജികളെയും ആദരിച്ചു. ബ്ലോക്ക് അംഗം വസന്തകൃഷ്‌ണൻ അധ്യക്ഷയായി. സിഡിഎസ് ചെയർപേഴ്സൺ രജനി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ എം സെലീന എന്നിവർ സംസാരിച്ചു.









0 comments