ലഹരിക്കടത്തു സംഘത്തിലെ ഇടനിലക്കാരൻ പിടിയിൽ

മാനന്തവാടി : ലഹരിക്കടത്തിലെ ഇടനിലക്കാരൻ പിടിയിൽ. ആലപ്പുഴ കീരിക്കാട് കൊല്ലംപറമ്പിൽ ആർ രവീഷ്‌കുമാർ(28) ആണ് പൊലീസ് പിടിയിലായത്. കർണാടകയിൽ നിന്നും ലഹരികടത്തു സംഘങ്ങൾക്ക് ലഹരി കൈമാറുന്ന ഇടനിലക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജില്ലാ ലഹരിവിരുദ്ധ സ്വാഡും തിരുനെല്ലി പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.








0 comments