പെരിക്കല്ലൂർ ഭൂമിപ്രശ്‌നം
കർണാടക സ്വദേശിയുടെ നീക്കം ശക്തമായി എതിർക്കും: സിപിഐ എം

ഭൂമിയുമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് ലഭിച്ച പെരിക്കല്ലൂരിലെ കുടുംബവുമായി സിപിഐ എം നേതക്കാൾ സംസാരിക്കുന്നു

സ്വന്തം ലേഖകൻ
Published on Jun 14, 2025, 02:30 AM | 1 min read
മുള്ളൻകൊല്ലി
ഭൂമിയുമായി ബന്ധപ്പെട്ട് ആശങ്കയിലായ പെരിക്കല്ലൂരിലെ കുടുംബങ്ങളെ നേരിൽക്കണ്ട് സിപിഐ എം നേതാക്കൾ. മുഴുവൻ രേഖകളുമുള്ള പ്രദേശവാസികളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച കർണാടക സ്വദേശിയുടെ നീക്കം ശക്തമായി എതിർക്കുമെന്നും സർക്കാരിൽ ഇടപെട്ട് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്നും നേതാക്കൾ കുടുംബാംഗങ്ങളെ അറിയിച്ചു. വക്കീൽ നോട്ടീസ് ലഭിച്ച പ്രദേശത്തെ വീടുകളിലാണ് നേതാക്കൾ എത്തിയത്.
ചില റിയൽ എസ്റ്റേറ്റ് ലോബികളും ബത്തേരി കേന്ദ്രീകരിച്ചുള്ള ഭൂമാഫിയയുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സംശയം. പ്രദേശത്ത് താമസിക്കുന്നവരുടെയും ഭൂമിയുടെ വിശദാംശങ്ങൾ തേടിയും പുൽപ്പള്ളി വില്ലേജ് ഓഫീസിലെത്തിയ ബത്തേരി സ്വദേശിയുടെ നിലപാട് ദുരൂഹമാണ്.
വിസ്‌മൃതിയിൽ ആണ്ടുപോയ പെരിക്കല്ലൂർ–- -ബൈരക്കുപ്പ പാലം നിർമാണത്തിനായി പാർടി ഏരലൊ കമ്മിറ്റി ഇടപെട്ടതിനെ തുടർന്ന് കേരള മുഖ്യമന്ത്രിയും കർണാടക മുഖ്യമന്ത്രിയും ചർച്ചനടത്താനുള്ള സാഹചര്യം ഒരുങ്ങുമ്പോഴാണ് ഭൂമിപ്രശ്‌നം ഉയർന്നുവന്നത്. ഇതിന് പിന്നിലും സംശയങ്ങളുണ്ട്. 1972ൽ വൈത്തിരി താലൂക്ക് ലാൻഡ് ട്രിബൂണലിൽനിന്ന് സർക്കാർ അനുവദിച്ച പട്ടയം സ്വന്തമായിട്ടുള്ള കർഷകർക്ക് എതിരായിട്ടുള്ള നീക്കത്തെ മുന്നിൽനിന്ന് പ്രതിരോധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
ജില്ലാ കമ്മിറ്റി അംഗം എം എസ് സുരേഷ് ബാബു, ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, സി പി വിൻസെന്റ്, കെ വി ജോബി, പി എസ് കലേഷ്, സണ്ണി ജോസഫ്, ഭാസി പാതിരി, സി പി റിയാസ്, വിഷ്ണു സജി എന്നിവരാണ് സംഘത്തിലുണ്ടായത്.









0 comments